അമൃത് കലശ് പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമായിരിക്കും.
ദില്ലി: ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലാശ് നിക്ഷേപ പദ്ധതിയിൽ അംഗമാകാൻ ശേഷിക്കുന്നത് രണ്ടാഴ്ച മാത്രം. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ 2023 ഫെബ്രുവരി 15 നാണ് 400 ദിവസത്തെ ഹ്രസ്വകാല നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ആരംഭിച്ചത്.
അമൃത് കലാശ് നിക്ഷേപ പദ്ധതിയുടെ പലിശ
undefined
അമൃത് കലാശ് എന്ന സ്ഥിര നിക്ഷേപപദ്ധതിയിൽ സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ എസ്ബിഐ ഉയർന്ന പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. 2024 മാർച്ച് 31 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള അവസരം. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.
അമൃത് കലാശ് പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമായിരിക്കും. അതേസമയം കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അകാല പിന്‍വലിക്കലും വായ്പാ സൗകര്യവും ഈ പദ്ധതിയില്‍ ലഭ്യമാകും. പദ്ധതിയിൽ നിക്ഷേപിക്കേണ്ടവർക്ക് മാർച്ച് 31 വരെ അവസരമുണ്ട്
എങ്ങനെ അപേക്ഷിക്കാം
സ്‌കീമിലേക്ക് അപേക്ഷിക്കുന്നതിന് നിക്ഷേപകർക്ക് വിവിധ മാർഗങ്ങളുണ്ട്. ഒരു ബ്രാഞ്ച് സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ചോ എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചോ നിക്ഷേപിക്കാം.
മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം ഈ പദ്ധതിയിൽ നിക്ഷേപിക്കണം.
ഒരു മുതിർന്ന പൗരൻ 5,00,000 രൂപ എസ്ബിഐ അമൃത് കലാഷ്. സ്‌കീമിൽ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധിയിൽ അയാൾക്ക് 7,16,130 രൂപ ലഭിക്കും.