എസ്ബിഐയിൽ നിന്നും ലോൺ എടുത്തിട്ടുണ്ടോ? പലിശ ഇനി പഴയതല്ല!

By Web TeamFirst Published Dec 19, 2023, 11:50 AM IST
Highlights

എസ്ബിഐയിൽ നിന്നെടുത്ത ഭവന- വാഹന വായ്പാ പലിശ നിരക്കുകൾ വർധിക്കും. നിലവിലുള്ള വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കൂടുതൽ ചെലവേറിയതായിത്തീരും എന്നതിന് പുറമേ പുതിയ ലോണിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ പുതിയ ഉയർന്ന നിരക്കിലുള്ള പലിശ നൽകേണ്ടി വരും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് കൂട്ടി. 5-10 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എസ്ബിഐയിൽ നിന്നെടുത്ത ഭവന- വാഹന വായ്പാ പലിശ നിരക്കുകൾ വർധിക്കും. ആർബിഐ 2023 ഡിസംബർ 8-ന് തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5% ആയി നിലനിർത്താനുള്ള തീരുമാനത്തെ തുടർന്നാണ് പലിശ നിരക്കുകൾ വർധിപ്പിക്കാനുള്ള എസ്ബിഐയുടെ തീരുമാനം വന്നിരിക്കുന്നത്. നിലവിലുള്ള വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കൂടുതൽ ചെലവേറിയതായിത്തീരും എന്നതിന് പുറമേ പുതിയ ലോണിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ പുതിയ ഉയർന്ന നിരക്കിലുള്ള പലിശ നൽകേണ്ടി വരും. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഫിക്സഡ് റേറ്റ് ഹോം ലോണുകളെ എംസിഎൽആറിലെ പുതിയ മാറ്റം ബാധിക്കില്ല.

പുതിയ പലിശ ഏർപ്പെടുത്തിയതോടെ ഒരു മാസത്തേക്ക് 8.15 ശതമാനം പലിശ എന്നത്  8.20 ശതമാനം ആക്കി.3 മാസത്തേക്ക് 8.15 ശതമാനം പലിശയുണ്ടായിരുന്നത് 8.20 ശതമാനവും 6 മാസത്തേക്ക് 8.45 ശതമാനം എന്നത് 8.55 ശതമാനവും ആക്കി ഉയർത്തി.1 വർഷത്തേക്ക് 8.55 ശതമാനം ആയിരുന്നത് 8.65 ശതമാനവും 2 വർഷത്തേക്ക് 8.65 ശതമാനം എന്നത് 8.75 ശതമാനവുമാക്കി വർധിപ്പിച്ചു. 3 വർഷം 8.75 ശതമാനം ആയിരുന്നത് 8.85 ശതമാനം ആക്കി

2016 ഏപ്രിൽ 01-ന് പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന നിരക്ക് സമ്പ്രദായത്തിന് പകരം ആർബിഐ എംസിഎൽആർ സംവിധാനം ഏർപ്പെടുത്തി. 2016 ഏപ്രിൽ 01-ന് മുമ്പ് വായ്പ നൽകിയ വായ്പക്കാർ ഇപ്പോഴും പഴയ ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് റേറ്റ് (ബിപിഎൽആർ) സമ്പ്രദായത്തിന് കീഴിലാണ്.  അവർക്ക് എംസിഎൽആർ  നിരക്കിലേക്ക് മാറാനും സാധിക്കും

tags
click me!