നിക്ഷേപിക്കാൻ ഇതിലും മികച്ച സമയം വേറെയില്ല; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി ഈ ബാങ്ക്

By Aavani P K  |  First Published May 15, 2024, 6:48 PM IST

2 കോടി രൂപയ്ക്ക് മുകളിലുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്കും നിശ്ചിത സമയത്തേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുമാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ ഉയർത്തി. 2 കോടി രൂപ വരെയുള്ള റീട്ടെയിൽ ഡെപ്പോസിറ്റുകൾക്കും 2 കോടി രൂപയ്ക്ക് മുകളിലുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്കും നിശ്ചിത സമയത്തേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുമാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.  എസ്‌ബിഐ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, പുതുക്കിയ നിരക്കുകൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു. 

ഏറ്റവും പുതിയ എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ അറിയാം 

Latest Videos

2 കോടിയിൽ താഴെയുള്ള 46 ദിവസത്തിനും 179 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ 4.75 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി എസ്ബിഐ ഉയർത്തി. മുതിർന്ന പൗരന്മാർക്ക്, അതേ കാലയളവിൽ 6 ശതമാനം പലിശ ലഭിക്കും.  180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തി. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശ ലഭിക്കും.1 വർഷം മുതൽ 2 വർഷം വരെ നിക്ഷേപത്തിന്  7.50 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ ലഭിക്കും. 

tags
click me!