ഉയർന്ന പലിശയുമായി എസ്ബിഐ അമൃത് കലാശ് ഡെപ്പോസിറ്റ് സ്‌കീം; എങ്ങനെ നിക്ഷേപിക്കാം

By Web Team  |  First Published Dec 23, 2023, 2:12 PM IST

മുതിർന്ന പൗരന്മാർക്ക് മാത്രമല്ല, പൊതുവിഭാഗത്തിനും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാശ്.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്ന  അമൃത് കലാശ് പദ്ധതിയിൽ എങ്ങനെ നിക്ഷേപിക്കാം? 400 ദിവസത്തെ നിക്ഷേപത്തിന് മികച്ച പലിശ ലഭ്യമാക്കുന്ന അമൃത് കലാശ് സ്ഥിരനിക്ഷേപ പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയം ബാങ്ക് വീണ്ടും നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് മാത്രമല്ല, പൊതുവിഭാഗത്തിനും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാശ്.

അമൃത് കലാശ് പദ്ധതിപ്രകാരം 7.10 ശതമാനം പലിശനിരക്ക് പൊതുവിഭാഗത്തിനും, മുതിർന്ന പൗരന് ഉപഭോക്താക്കൾക്ക് 7.60 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഏപ്രിൽ 12 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. എസ്‌ബി‌ഐ വെബ്‌സൈറ്റ് പ്രകാരം അമൃത് കലാശ് നിക്ഷേപ പദ്ധതിയിൽ 2024 മാർച്ച് 31 വരെ അപേക്ഷിക്കാം. 

Latest Videos

undefined

എങ്ങനെ അപേക്ഷിക്കാം

സ്‌കീമിലേക്ക് അപേക്ഷിക്കുന്നതിന് നിക്ഷേപകർക്ക് വിവിധ മാർഗങ്ങളുണ്ട്. ഒരു ബ്രാഞ്ച് സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ചോ എസ്ബിഐ യോനോ  ആപ്പ് ഉപയോഗിച്ചോ നിക്ഷേപിക്കാം.  

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 

ഒരു മുതിർന്ന പൗരൻ 5,00,000 രൂപ എസ്ബിഐ അമൃത് കലാഷ്. സ്‌കീമിൽ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധിയിൽ അയാൾക്ക് 7,16,130 രൂപ ലഭിക്കും. 

tags
click me!