സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യത്തിന് നികുതി നൽകണമോ? ആരൊക്കെ ടാക്സ് നൽകണം

By Web TeamFirst Published Dec 19, 2023, 3:07 PM IST
Highlights

സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ പലിശയ്ക്ക് നികുതി നൽകണോ? ഐടിആർ ഫയൽ ചെയ്യുമ്പോൾ, ആദായനികുതിദായകൻ തന്റെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങളും നൽകണം.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയടക്കം ആനുകൂല്യങ്ങൾ കുട്ടികൾ മുതൽ മുതിർന്നപൗരന്മാരുടെ വരെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്. പല തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകളുണ്ട്. അതിലൊന്നാണ് സേവിംഗ്സ് അക്കൗണ്ട്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന അക്കൗണ്ട് ഇതാണ്. ഒരാൾക്ക് എത്ര സേവിംഗ്സ് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. എന്നാൽ ഇതിൽ നിക്ഷേപിക്കുന്ന പണത്തിന് പരിധിയുണ്ടോ? 

 സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് ആദായനികുതി നിയമത്തിലോ ബാങ്കിംഗ് ചട്ടങ്ങളിലോ പരിധി നിശ്ചയിച്ചിട്ടില്ല. ഒരു വ്യക്തിക്ക് സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. അതേസമയം, ഒരു സാമ്പത്തിക വർഷം സേവിംഗ്‌സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയിലധികം പണമായി നിക്ഷേപിച്ചാൽ, അക്കാര്യം ബാങ്ക് തീർച്ചയായും ആദായനികുതി വകുപ്പിനെ അറിയിക്കും. കാരണം, 1961-ലെ സെക്ഷൻ 285BA അനുസരിച്ച്, ബാങ്കുകൾ ഈ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം നിങ്ങളുടെ ഐടിആറിൽ നൽകിയിരിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആദായനികുതി വകുപ്പിന് നിങ്ങൾക്ക് ഒരു അറിയിപ്പ് നൽകാം.

Latest Videos

സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ പലിശയ്ക്ക് നികുതി നൽകണോ? ഐടിആർ ഫയൽ ചെയ്യുമ്പോൾ, ആദായനികുതിദായകൻ തന്റെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങളും നൽകണം. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിങ്ങളുടെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുകയും പലിശയ്ക്ക് ആദായനികുതി ഈടാക്കുകയും ചെയ്യുന്നു. 

അതേസമയം, സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ 10,000 രൂപയിൽ താഴെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. 60 വയസ്സിന് മുകളിലുള്ള അക്കൗണ്ട് ഉടമകൾ 50,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി നൽകേണ്ടതില്ല. 

click me!