മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

By Web Team  |  First Published Feb 8, 2024, 7:44 PM IST

അംബാനിമാർ സുപരിചിതരാണെങ്കിലും, ശ്ലോക മേത്തയുടെ കുടുംബത്തെ കുറിച്ച് പലർക്കും വലിയ ധാരണയില്ല. മേത്ത കുടുംബം നിസ്സാരക്കാരള്ല? 


ന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും മരുമക്കളും ഒരുമിച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായ ആന്റലിയയിൽ ആണ് താമസിക്കുന്നത്. മുകേഷ് അംബാനിയുടെ മൂത്ത മരുമകളാണ് ശ്ലോക മേത്ത. ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക 2019 ൽ ആണ് അംബാനി കുടുംബത്തിലേക്ക് എത്തുന്നത്. അംബാനിമാർ സുപരിചിതരാണെങ്കിലും, ശ്ലോക മേത്തയുടെ കുടുംബത്തെ കുറിച്ച് പലർക്കും വലിയ ധാരണയില്ല. എന്താണ് മേത്ത കുടുംബം? 

 ബിസിനസ്സ് ലോകത്തിലെ ഒരു ഭീമാകാരമായ ശക്തിയാണ് റസ്സൽ മേത്ത.ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബിസിനസുകാരിൽ ഒരാളായ  റസ്സൽ മേത്ത റോസി ബ്ലൂവിനറെ മാനേജിംഗ് ഡയറക്‌ടറാണ്. റോസി ബ്ലൂ, റീട്ടെയിൽ, മീഡിയ, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വജ്ര വ്യാപാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ റസ്സൽ മേത്ത പ്രവർത്തിക്കുന്നു. 

Latest Videos

undefined

റസ്സൽ മേത്ത മോന മേത്തയെയാണ് വിവാഹം ചെയ്തത്. വിരാജ് മേത്ത, ദിയ മേത്ത, ശ്ലോക മേത്ത എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. കൻ വിരാജ് 2012-ൽ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കുടുംബത്തിൽ നിന്നുള്ള നിഷ ഷെത്തിനെ വിവാഹം കഴിച്ചു. 2017-ൽ ദിയ മേത്തയും ആയുഷ് ജാതിയുമായുള്ള ആഡംബര വിവാഹം ശ്രദ്ധ നേടിയിരുന്നു.  ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകളിലെ മക്ഡൊണാൾഡിൻ്റെ എല്ലാ ഫ്രാഞ്ചൈസികളുടെയും ഉടമയായ അമിത് ജാതിയുടെ മകനാണ് ആയുഷ് ജാതി. മേത്ത സഹോദരങ്ങളിൽ ഇളയവളായ ശ്ലോക മേത്ത, ആകാശ് അംബാനിയെ വിവാഹം കഴിച്ചു, 

കഴിഞ്ഞ സാമ്പത്തിക വർഷം 5599 കോടി രൂപയുടെ അമ്പരപ്പിക്കുന്ന വരുമാനം റിപ്പോർട്ട് ചെയ്ത രാജ്യത്തെ മുൻനിര വജ്ര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ചുക്കാൻ പിടിക്കുന്നത് റസ്സൽ മേത്തയാണ്. റസ്സൽ മേത്തയുടെ ആസ്തി 1,844 കോടി രൂപയാണ്. 

click me!