റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കായി പ്രത്യേക ക്യാഷ്ബാക്ക് ഓഫർ പദ്ധതി പ്രഖ്യാപിച്ചു.
ഏതെങ്കിലുമൊരു റുപേ കാർഡ് ഉണ്ടോ? നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന വ്യക്തിയാണോ? എന്നാൽ കോളടിച്ചു. കാരണം റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കായി പ്രത്യേക ക്യാഷ്ബാക്ക് ഓഫർ പദ്ധതി പ്രഖ്യാപിച്ചു. ഓഫർ കാലയളവിൽ, റുപേ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കാനഡ, ജപ്പാൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്,യുകെ, അമേരിക്ക എന്നിവിടങ്ങളിലെ ഡിസ്‌കവർ നെറ്റ്‌വർക്കിലോ ഡൈനേഴ്‌സ് ക്ലബ് ഇൻറർനാഷണൽ നെറ്റ്‌വർക്കിലോ കാർഡുകൾ സ്വീകരിക്കുന്ന വ്യാപാരികളിൽ നിന്ന് നടത്തുന്ന പർച്ചേസിന് 25% ക്യാഷ്ബാക്ക് ലഭിക്കും .
കഴിഞ്ഞ മാസം, റുപേ എല്ലാ അന്താരാഷ്ട്ര റുപേ ജെസിബി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്കും പ്രത്യേക ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു. റുപേ ജെസിബി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്‌നാം, യുഎസ്എയിലെ സ്‌പെയിൻ എന്നീ എട്ട് രാജ്യങ്ങളിലെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 25% ക്യാഷ്ബാക്ക് ലഭിക്കും. ജെസിബി ഇന്റർനാഷണൽ കമ്പനിയുമായി കൈകോർത്താണ് റുപേ ഈ പദ്ധതി പ്രഖ്യാപിച്ചത്
ഓഫർ 2024 മെയ് 1 മുതൽ 2024 ജൂലൈ 31 വരെ സാധുതയുള്ളതായിരിക്കും. കാർഡ് ഉടമകൾക്ക് ഓരോ ഇടപാടിനും പരമാവധി 3,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും . അതേ സമയം അന്താരാഷ്‌ട്ര തലത്തിൽ യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ചെലവുകളിൽ ടിഡിഎസ് എത്ര അടയ്ക്കേണ്ടിവരും എന്നത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര ഡെബിറ്റ് കാർഡുകൾ വഴി പ്രതിവർഷം 7 ലക്ഷം രൂപയിൽ കൂടുതലുള്ള പേയ്‌മെൻ്റുകൾക്ക് 20% നികുതി അടയ്ക്കേണ്ടി വരും. ഓഫർ കാലയളവിൽ ഏതൊരു കാർഡിനും ഓരോ ഇടപാടിനും പരമാവധി ക്യാഷ്ബാക്ക് തുക 2500 രൂപ ആയിരിക്കും.