തന്റെ വരുമാനത്തെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നാണ് അവർ അടുത്ത കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ശതകോടീശ്വരപട്ടികയില്‍ ഇടം നേടി പോപ്പ് ഗായിക റിഹാന. ഇതോടെ ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടവും റിഹാന സ്വന്തമാക്കി. ഫോബ്‌സ് പ്രസദ്ധീകരിച്ച പട്ടികയിലെ കണക്ക് പ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് അവരുടെ സമ്പത്ത്.
വരുമാനത്തിന്റെ ഭൂരിഭാഗവും സംഗീത ജീവിതത്തിൽ നിന്നല്ല അവർ സ്വന്തമാക്കിയത്, മറിച്ച് ബിസിനസ്സ് സംരംഭങ്ങളിലെ നേട്ടങ്ങളാണ് റിഹാനയെ ഫോബ്സ് പട്ടികയിൽ മുന്നിൽ എത്തിച്ചത്. അവരുടെ സൗന്ദര്യവർദ്ധക ബ്രാൻഡായ ഫെന്റി ബ്യൂട്ടി (ഏകദേശം 1.4 ബില്യൺ ഡോളർ), അടിവസ്ത്ര നിർമാണ രംഗത്തെ പ്രമുഖ ബ്രാൻഡായ സാവേജ് എക്സ് ഫെന്റി (ഏകദേശം 270 മില്യൺ ഡോളർ) എന്നിവ വിപണിയിൽ കൈവരിച്ച മുന്നേറ്റം അവർക്ക് മികച്ച സംരംഭകയെന്ന പദവി കൂടി സമ്മാനിക്കുന്നു.
undefined
ഓപ്ര വിൻഫ്രേയ്ക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റർടെയ്നറായും അവർ മാറി. സംഗീതജ്ഞയും നടിയുമായ റിഹാനയുടെ കരിയറിൽ നിന്നുള്ള വരുമാനത്തെപ്പറ്റി ഇപ്പോഴും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ വരുമാനത്തെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നാണ് അവർ അടുത്ത കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ബാർബഡോസ് വംശജയായ 33 കാരിയായ റിഹാന സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ്. അവർക്ക് ഇൻസ്റ്റാഗ്രാമിൽ 101 ദശലക്ഷം ഫോളോവേഴ്സും ട്വിറ്ററിൽ 102.5 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. ഇത് ഫെന്റി ബ്യൂട്ടിയുടെ വളർച്ചയ്ക്കും ഏറെ സഹായകരമായിരുന്നു.
സൗന്ദര്യ വർദ്ധക രംഗത്തെ കമ്പനികൾ എന്നത്തേയും പോലെ ഇപ്പോഴും വിലമതിക്കുന്നു. എസ്റ്റീ ലോഡർ, എൽ ഓറിയൽ തുടങ്ങിയ വലിയ കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നു, അവ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി, സ്വതന്ത്ര ബ്രാൻഡുകളായ ബ്യൂട്ടികൗണ്ടർ, ഷാർലറ്റ് ടിൽബറി എന്നിവ ഈ വർഷമാദ്യം നിക്ഷേപ സ്ഥാപനങ്ങളുമായി ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ ഇടപാടുകൾ നടത്തി.
റിഹാനയ്ക്ക് ഇത് ഒരു സന്തോഷ വാർത്തയാണ്. സൗന്ദര്യ വർദ്ധക രംഗത്തെ കമ്പനികളുടെ വ്യാപാര നേട്ടത്തിന് അവർ നന്ദി പറയുന്നു. ഫെന്റി ബ്യൂട്ടിക്ക് 2.8 ബില്യൺ ഡോളർ മൂല്യമുണ്ടെന്ന് ഫോബ്സ് കണക്കാക്കുന്നു. എല്ലാ സൂചകങ്ങളും കമ്പനി വളരുന്നതിലേക്ക് വിരൽ ചൂണ്ടുന്നു. 2020 ലെ വാർഷിക റിപ്പോർട്ടിൽ, ഫെന്റി ബ്യൂട്ടി ഒരു പ്രീമിയർ മേക്കപ്പ് ബ്രാൻഡ് എന്ന നിലയിൽ അതിന്റെ ആകർഷണം നിലനിർത്തിയെന്നും വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ അടിവസ്ത്ര നിർമാണ രംഗത്തെ പ്രമുഖ ബ്രാൻഡായ സാവേജ് എക്സ് ഫെന്റി 115 മില്യൺ ഡോളർ ധന സമാഹരണം നടത്തിയിരുന്നു. കമ്പനിക്ക് ഒരു ബില്യൺ മൂല്യം കണക്കാക്കിയിരുന്ന സമയത്തായിരുന്നു ഈ ധനസമാഹരണ പ്രവർത്തനം. ടെക്സ്റ്റൈൽ ഫാഷൻ ഗ്രൂപ്പുമായി സംയുക്ത സംരംഭം എന്ന നിലയിൽ 2018 ൽ ആരംഭിച്ച കമ്പനിയിൽ, ജയ്-സെഡ്സ് മാർസി വെഞ്ച്വർ പാർട്ണേർസ്, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എൽ കാറ്റർട്ടൺ (ഇതിൽ ബെർണാഡ് അർനോൾട്ട് ഒരു നിക്ഷേപകനാണ്) തുടങ്ങിയ ബ്ലൂ-ചിപ്പ് നിക്ഷേപകരും ഓഹരി ഉടമകളാണ്. റിഹാനയ്ക്ക് 30 ശതമാനം ഉടമസ്ഥാവകാശം കമ്പനിയിലുളളതായും ഫോബ്സ് കണക്കാക്കുന്നു.
സംഗീതത്തിന് പുറത്ത് ഫാഷനിലും ബ്യൂട്ടി സ്പേസിലും റിഹാന ഒരു വ്യത്യസ്ത ശൈലി സൃഷ്ടിച്ചതായാണ് ബിസിനസ് വിദഗ്ധർ അവരുടെ നേട്ടത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. എന്നാൽ, സംരംഭക എന്ന രീതിയിൽ തിരക്കിലാകുന്നത് പുതിയ ആൽബങ്ങൾ പുറത്തിറക്കുന്നതിന് റിഹാനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ആരാധകർ പരാതിപ്പെടുന്നു. മിക്കവാറും എല്ലാ വർഷവും ഒരു ആൽബം പുറത്തിറക്കുന്ന അവർ, 2016 ലെ ആന്റിക്ക് ശേഷം ഒരു പുതിയ ആൽബം പുറത്തിറക്കിയിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona