വായ്പയെടുത്തവർക്ക് ആശ്വാസം, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

By Web Team  |  First Published Jun 7, 2024, 11:09 AM IST

അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണി ഇടിവ് തുടരുകയാണ്. 18109 കോടി വിദേശനിക്ഷേപം ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു


ദില്ലി: റിസർവ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ എട്ടാം തവണയാണ് പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിൽക്കുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തിൽ താഴെയാക്കാനാണ് ആർബിഐ ശ്രമം. പുതിയ സർക്കാരിൻ്റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും ആർബിഐയുടെ പുതിയ തീരുമാനങ്ങൾ. 

Read More... പിഴയായി ആർബിഐ നേടിയത് ഒന്നും രണ്ടും കോടിയല്ല; ബാങ്കുകൾ കെട്ടിവെച്ചത് 79 കോടിയോളം രൂപ

Latest Videos

അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണി ഇടിവ് തുടരുകയാണ്. 18109 കോടി വിദേശനിക്ഷേപം ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു. കഴിഞ്ഞ ആറു ദിവസത്തിനിടയാണ് ഇത്രയും തുക പിൻവലിക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സ് 6% ഇടിഞ്ഞിരുന്നു. ഫലപ്രഖ്യാപനം നടന്ന ജൂൺ നാലിന് മാത്രം 12 , 436 കോടി പിൻവലിക്കപ്പെട്ടു. 

click me!