പേടിഎം ഉപയോഗിക്കുന്നവരാണോ? എങ്കിൽ ആശ്വാസവാർത്ത, അപേക്ഷ അംഗീകരിച്ചു, യുപിഐ സേവനങ്ങൾ തുടരാം 

By Web Team  |  First Published Mar 14, 2024, 7:58 PM IST

ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പേടിഎം മാറും.


മുംബൈ : പേടിഎമ്മിന് ആശ്വാസം. യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ ടി എം പേമെന്റ്സ് ബാങ്കിന്റെ വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് അനുമതി നൽകിയത്. ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പേടിഎം മാറും.

എസ്ബിഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയെ പങ്കാളിത്ത ബാങ്കുകളായി ചേർത്തു. @paytm എന്ന ഹാൻഡിൽ വഴി തുടർന്നും പണം കൈമാറാം. എന്നാൽ പേടിഎം ഫാസ്ടാഗ് വാലറ്റിലേക്കും പേടിഎം പെയ്മെൻ്റ്സ് ബാങ്കിലേക്കും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നാളെ മുതൽ ആർബിഐ വിലക്കുണ്ട്. 

Latest Videos

ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഈമാസം 15 മുതൽ പേയ്ടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു. പ്രതിസന്ധികൾക്കിടെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. 

click me!