ഇത് അംബാനി യുഗം, ടെലികോം മേഖലയും 'തൂക്കി'; ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായി റിലയൻസ് ജിയോ

By Web Team  |  First Published Apr 24, 2024, 10:04 PM IST

ഡാറ്റാ ഉപഭോഗത്തിൽ പുതിയ ആഗോള റെക്കോർഡ് സൃഷ്ടിച്ച് റിലയൻസ് ജിയോ
;


ഇന്ത്യൻ ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിച്ച ശേഷം, ഡാറ്റാ ഉപഭോഗത്തിൽ പുതിയ ആഗോള റെക്കോർഡ് സൃഷ്ടിച്ച് റിലയൻസ് ജിയോ . ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായി റിലയൻസ് ജിയോ മാറി. കഴിഞ്ഞ പാദത്തിലെ മൊത്തം ഡാറ്റ ട്രാഫിക് 40.9 എക്‌സാബൈറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഡാറ്റാ ട്രാഫിക്കിൽ ഇതുവരെ ലോകത്തെ ഒന്നാം സ്ഥാനത്തായിരുന്ന ചൈന മൊബൈൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  ചൈന മൊബൈൽ നെറ്റ്‌വർക്കിലെ ഡാറ്റ ഉപഭോഗം ഈ പാദത്തിൽ 40 എക്സാബൈറ്റിൽ താഴെയാണ്. മറ്റൊരു ചൈനീസ് കമ്പനിയായ ചൈന ടെലികോം ഡാറ്റ ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ എയർടെൽ നാലാം സ്ഥാനത്തുമാണ്.

5ജി സേവനങ്ങൾ ആരംഭിച്ചതിന് ശേഷം റിലയൻസ് ജിയോയുടെ ഡാറ്റ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് 35.2 ശതമാനം വർധിച്ചു. ജിയോയുടെ   5G നെറ്റ്‌വർക്കും ജിയോ എയർ ഫൈബറിന്റെ വിപുലീകരണവുമാണ് ഈ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണം.  റിലയൻസ് ജിയോയുടെ പാദ ഫലങ്ങൾ അനുസരിച്ച്, ജിയോ ട്രൂ 5 ജി നെറ്റ്‌വർക്കിലേക്ക് 108 ദശലക്ഷം ഉപഭോക്താക്കളെ ചേർക്കുന്നതിന് കമ്പനിക്ക്  സാധിച്ചു .  കൂടാതെ ജിയോയുടെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 28 ശതമാനവും ഇപ്പോൾ 5 ജി നെറ്റ്‌വർക്കിൽ നിന്നാണ്. മറുവശത്ത്, ജിയോ എയർ ഫൈബർ രാജ്യത്തുടനീളമുള്ള 5,900 നഗരങ്ങളിൽ  സേവനങ്ങൾ ആരംഭിച്ചു.

Latest Videos

 
അടുത്തിടെ പുറത്തിറക്കിയ പാദ ഫലങ്ങളിൽ കമ്പനി നൽകിയ  വിവരങ്ങളനുസരിച്ച്, ജിയോ നെറ്റ്‌വർക്കിലെ ഒരു ഉപഭോക്താവിന്റെ പ്രതിമാസ ഡാറ്റ ഉപഭോഗം 28.7 ജിബിയായി വർദ്ധിച്ചു, ഇത് മൂന്ന് വർഷം മുമ്പ് 13.3 ജിബി മാത്രമായിരുന്നു. 2018-ൽ, ഇന്ത്യയിലെ മൊത്തം മൊബൈൽ ഡാറ്റാ ട്രാഫിക്ക് 4.5 എക്സാബൈറ്റുകൾ മാത്രമായിരുന്നു .

click me!