കടപ്പത്രങ്ങൾ വാങ്ങാം ഈസിയായി, മൊബൈൽ ആപ്പുമായി ആർബിഐ; അംഗീകാരങ്ങൾ ലഭിക്കുന്നതിന് ഓൺലൈൻ പോർട്ടൽ

By Web Team  |  First Published May 29, 2024, 2:23 PM IST

സുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് 'പ്രവാഹ്'  പോർട്ടൽ. റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ക്ലിയറൻസ്, ലൈസൻസ് അല്ലെങ്കിൽ റെഗുലേറ്ററി അംഗീകാരം എന്നിവ നേടുന്നതിനുള്ള ഒരു സംവിധാനമാണിത്.

 


വിവിധ മേഖലകൾക്കാവശ്യമായ വിപുലമായ സാങ്കേതിക വിദ്യ സേവനവുമായി ആർബിഐ. റെഗുലേറ്ററി അപേക്ഷകൾക്കും അംഗീകാരങ്ങൾക്കുമായി ഒരു ഓൺലൈൻ പോർട്ടൽ, സർക്കാർ സെക്യൂരിറ്റികളിൽ  നിക്ഷേപങ്ങൾ നടത്തുന്നതിന് വ്യക്തികൾക്കായി ഒരു മൊബൈൽ ആപ്പ് എന്നിവയാണ് ആർബിഐ ഒരുക്കിയിരുന്നത്. സർക്കാർ പുറത്തിറക്കുന്ന കടപ്പത്രങ്ങളും മറ്റും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള 'റീട്ടെയിൽ ഡയറക്ട്' എന്ന പേരിലുള്ള ആപ്പിലൂടെ ചെറുകിട  നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. പ്രാഥമിക ലേലത്തിൽ സർക്കാർ സെക്യൂരിറ്റികൾ വാങ്ങാനും ദ്വിതീയ വിപണിയിലൂടെ പിന്നീടത്  വാങ്ങാനും വിൽക്കാനും ഇതിലൂടെ  ചെറുകിട നിക്ഷേപകർക്ക് സാധിക്കും. ഇതോടൊപ്പം ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി ആർബിഐ 'പ്രവാഹ്' എന്ന പോർട്ടലും ആരംഭിച്ചിട്ടുണ്ട്. 

സുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് 'പ്രവാഹ്'  പോർട്ടൽ. റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ക്ലിയറൻസ്, ലൈസൻസ് അല്ലെങ്കിൽ റെഗുലേറ്ററി അംഗീകാരം എന്നിവ നേടുന്നതിനുള്ള ഒരു സംവിധാനമാണിത്. വിവിധ റെഗുലേറ്ററി, മോണിറ്ററിംഗ് വകുപ്പുകളുമായി ബന്ധപ്പെട്ട 60 അപേക്ഷാ ഫോമുകൾ ഓൺലൈനായി ഇതിലൂടെ  സമർപ്പിക്കാം.   അപേക്ഷയിൽ കൈക്കൊണ്ട നടപടികൾ തൽസമയം പരിശോധിക്കുകയും ചെയ്യാം.    http://pravaah.org.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്   ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

Latest Videos

 ഫിൻടെക് സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ, സാങ്കേതിക ഉപയോഗം മുതലായവയെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി ഫിൻടെക് റിപ്പോസിറ്ററിക്കും ആർബിഐ തുടക്കമിട്ടു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനായി ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും വേണ്ടി  എംടെക് റിപ്പോസിറ്ററിയും ആരംഭിച്ചിട്ടുണ്ട്. ആർബിഐയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് (ബാങ്കുകളും എൻബിഎഫ്‌സികളും) മാത്രം,  സാങ്കേതികവിദ്യകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ് മുതലായവ) സ്വീകരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് ഇത് സജ്ജീകരിക്കുന്നത്. ഫിൻടെക്, എംടെക് റിപ്പോസിറ്ററികൾ സുരക്ഷിതമായ വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകളാണ്, അവ നിയന്ത്രിക്കുന്നത് ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (ആർബിഐഎച്ച്) ആണ്.

tags
click me!