40.39 കോടി രൂപയുടെ പിഴ! ബാങ്കുകളും എൻബിഎഫ്‌സികളും ആർബിഐക്ക് നൽകിയ കണക്കുകൾ

By Web TeamFirst Published Dec 19, 2023, 5:50 PM IST
Highlights

ആർബിഐയുടെ മാനദങ്ങൾ പാലിച്ചില്ല, ഈ സാമ്പത്തിക വർഷം ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും പിഴയായി നൽകേണ്ടി വന്ന പിഴകളുടെ കണക്ക് 
 

മുംബൈ:  2022-23 സാമ്പത്തിക വർഷത്തിൽ, ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴ 40.39 കോടി രൂപയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആർബിഐയുടെ പിഴ കണക്കുകൾ വെളിപ്പെടുത്തിയത്. 

ആർബിഐ ഈ വർഷം സഹകരണ ബാങ്കുകൾക്ക് 14.04 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്. 176 കേസുകളിലായാണ് പിഴ ചുമത്തിയത്. സ്വകാര്യമേഖലാ ബാങ്കുകൾക്ക് 12.17 കോടി രൂപയും പൊതുമേഖലാ ബാങ്കുകൾക്ക് (പിഎസ്ബി) 3.65 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. 

Latest Videos

വിദേശ ബാങ്കുകൾക്ക് 4.65 കോടി രൂപയും ചെറുകിട ധനകാര്യ ബാങ്കുകൾക്ക് 0.97 കോടി രൂപയും പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് 0.42 കോടി രൂപയും ഹൗസിങ് ഫിനാൻസ് കമ്പനികൾക്ക് (എച്ച്എഫ്‌സി) 0.10 കോടിയും പിഴ ചുമത്തിയിട്ടുണ്ട്. എൻബിഎഫ്‌സികൾക്ക് പിഴയിനത്തിൽ 4.39 കോടി രൂപ നൽകേണ്ടി വന്നു.

ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ, എച്ച്‌എഫ്‌സികൾ എന്നിവ സ്വീകരിക്കേണ്ട ഫെയർ പ്രാക്ടീസ് കോഡിനെക്കുറിച്ച് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, ഇത് വായ്പയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നതാണ്. 

tags
click me!