വായ്പയെടുത്തവർക്ക് ആശ്വസിക്കാം, പലിശ നിരക്ക് ഉയർത്താതെ ആർബിഐ; റിപ്പോ നിരക്കിൽ മാറ്റമില്ല

By Web Team  |  First Published Feb 8, 2024, 11:03 AM IST

പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 


മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയതായി റിസർവ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത ദാസ് തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

പണപ്പെരുപ്പം തടയുന്നതിനായി 2023  ഫെബ്രുവരിയിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. 2023 ജൂലൈയിൽ 7.44 ശതമാനം എന്ന ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷം നടപ്പു സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, റിസർവ് ബാങ്കിൻ്റെ കംഫർട്ട് സോണിൽ അതായത് ശതമാനമാണെങ്കിലും, 2023 ഡിസംബറിൽ ഇത് 5.69 ശതമാനമായിരുന്നു.

Latest Videos

undefined

ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ചൊവ്വാഴ്ചയാണ് യോഗം ആരംഭിച്ചത്. ആറിൽ അഞ്ച് അംഗങ്ങളും നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ, റിവേഴ്സ് റിപ്പോ നിരക്ക് 3.75%, ബാങ്ക് നിരക്ക് 6.75%, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 6.25%, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% എന്നിങ്ങനെയാണ്. അതേസമയം, 2023-2024 ലെ പണപ്പെരുപ്പ പ്രവചനം 5.4% ആയി നിലനിർത്തിയിട്ടുണ്ട്.

വളർച്ചയുടെ ലക്ഷ്യം കണക്കിലെടുത്ത് പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിന് പോളിസി റിപ്പോ നിരക്ക് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം മോണിറ്ററി പോളിസി കമ്മിറ്റിക്കാണ്
വളർച്ചയുടെ ലക്ഷ്യം കണക്കിലെടുത്ത് പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിന് പോളിസി റിപ്പോ നിരക്ക് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം മോണിറ്ററി പോളിസി കമ്മിറ്റിക്കാണ്
 

click me!