ഗൗതം സിംഘാനിയ ഒരു കാർ മ്യൂസിയം തുറക്കാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്.
ദില്ലി: 328 കോടി രൂപ പിഴയടച്ച് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയ. 142 കാറുകൾ ഇറക്കുമതി ചെയ്ത ഡിആർഐ കേസ് ഒത്തുതീർപ്പാക്കാൻ വേണിയാണ് സിംഘാനിയ പിഴ നൽകിയത്. പലിശയും 15% ഡിഫറൻഷ്യൽ ഡ്യൂട്ടിയും ഉൾപ്പെടെയാണ് 328 കോടി രൂപ പിഴ കെട്ടിവെച്ചത്.
സോത്‌ബൈസ്, ബാരറ്റ്-ജാക്‌സൺ, ബോൺഹാംസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ ലേല കേന്ദ്രങ്ങളിൽ നിന്ന് വാങ്ങിയ 138 വിന്റേജ് കാറുകളുടെയും നാല് ആർ ആൻഡ് ഡി വാഹനങ്ങളുടെയും ഇറക്കുമതി നടത്തിയിരുന്നു ഗൗതം സിംഘാനിയ. 229.72 കോടി രൂപയുടെ കസ്റ്റംസ് ലെവിയും തീരുവയും ഒഴിവാക്കാൻ യുഎഇ, ഹോങ്കോംഗ്, യുഎസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ഇടനിലക്കാർ വഴി ഇറക്കുമതി ചെയ്തതാണ് ഇവ. ഡിആർഐക്ക് നൽകിയ പ്രസ്താവനയിൽ കസ്റ്റംസ് ഡ്യൂട്ടി പേയ്‌മെന്റുകളിലെ കുറവിന്റെ പൂർണ ഉത്തരവാദിത്തം ഗൗതം സിംഘാനിയ ഏറ്റെടുത്തു.
undefined
ഇടനിലക്കാരിൽ നിന്ന് കൃത്രിമ ഇൻവോയ്‌സുകൾ അവതരിപ്പിക്കുകയും വിന്റേജ് കാറുകളുടെ യഥാർത്ഥ വില കുറച്ചു കാണിക്കുകയും ചെയ്തതായാണ് ആരോപണം. കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനായി കുറഞ്ഞ മൂല്യമുള്ള ഇൻവോയ്‌സുകൾ ഫയൽ ചെയ്തതായി ഡിആർഐ അന്വേഷണ റിപ്പോർട്ട് പറയുന്നു. സിംഘാനിയയുടെ നേതൃത്വത്തിലുള്ള റെയ്മണ്ട് ഗ്രൂപ്പാണ് കാറുകൾക്ക് വിലകുറച്ചതെന്നാണ് ആരോപണം. 2018-2021 കാലയളവിലാണ് വിന്റേജ് കാറുകൾ ലേലം ചെയ്തത്
വിദേശത്തുള്ള ബെന്റിമി എഫ്‌ഇസഡ്‌സി, അൽമസ്‌കാൻ ട്രേഡിംഗ് എൽഎൽസി, ട്രൂമാക്‌സ് ലിമിറ്റഡ്, ഓർക്കിഡ് എച്ച്‌കെ ലിമിറ്റഡ് എന്നിവയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി റെയ്മണ്ട് ഗ്രൂപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഗൗതം സിംഘാനിയ ഒരു കാർ മ്യൂസിയം തുറക്കാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്.