ജീവിത ഗുണനിലവാരം; ഇന്ത്യയിലെ വമ്പൻ നഗരങ്ങളെ പിന്നിലാക്കി കേരളത്തിലെ ഈ നഗരങ്ങൾ

By Web Team  |  First Published May 22, 2024, 12:34 PM IST

സാമ്പത്തിക നിലവാരം മനുഷ്യ വിഭവശേഷി, പരിസ്ഥിതി, ഭരണസംവിധാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തൃശൂർ, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവയും പട്ടികയിലുണ്ട്. 


റ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്? പെട്ടെന്ന് ചോദിച്ചാൽ ബെംഗളൂരു, ദില്ലി, മുംബൈ എന്നൊന്നും മറുപടി നൽകേണ്ട. കാരണം പട്ടികയിൽ ഈ നഗരങ്ങളെല്ലെയെല്ലാം കടത്തി വെട്ടി കേരളത്തിലെ നഗരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരമാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. അതേസമയം, സാമ്പത്തിക നിലവാരം മനുഷ്യ വിഭവശേഷി, പരിസ്ഥിതി, ഭരണസംവിധാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തൃശൂർ, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവയും പട്ടികയിലുണ്ട്.  ജീവിത ഗുണനിലവാരത്തിൽ ആഗോളതലത്തിൽ 748-ാം സ്ഥാനത്താണ് തിരുവനന്തപുരം. 757ആം സ്ഥാനത്താണ് തൃശൂരുള്ളത്. കൊച്ചിയുടെ സ്ഥാനം 765 ആണ്. മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനം 838-ാം സ്ഥാനത്തുമാണ് ഉള്ളത്. പട്ടികയിൽ ഐടി ഹബ്ബായ ബെംഗളൂരുവിന്റെ സ്ഥാനം  847 ആണ്  ഹൈദരാബാദ് 882-ഉം. ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത് ഉത്തർപ്രദേശിലെ സഹറൻപൂരാണ്. 966-ാം സ്ഥാനത്താണ് സഹറൻപൂർ ഇടം പിടിച്ചത്.

ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. 163 വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകമെമ്പാടുമുള്ള 1,000 വലിയ നഗരങ്ങളെ റാങ്ക് ചെയ്യുന്ന ഒരു വാർഷിക റിപ്പോർട്ടാണ്  ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ്. അതേ സമയം പൊതുവായ പട്ടികയിൽ റാങ്കിംഗിൽ വ്യത്യാസമുണ്ട്.  ഭരണസംവിധാനം  അടിസ്ഥാനമാക്കിയുള്ള പൊതു പട്ടികയിൽ  കേരളത്തിൽ നിന്ന് കൊച്ചി (380),തൃശൂർ (380), കോഴിക്കോട് (380 ), കോട്ടയം (380),തിരുവനന്തപുരം (380), കണ്ണൂർ (380) റാങ്കിങ്ങിലാണ്. 

click me!