പിപിഎഫോ, ബാങ്ക് എഫ്ഡിയോ; നികുതി ലാഭിച്ച് നിക്ഷേപിക്കാനുള്ള സൂപ്പർ സ്കീം ഏതാണ്

By Web Team  |  First Published May 7, 2024, 2:56 PM IST

നികുതി ആനുകൂല്യവും നിക്ഷേപ സുരക്ഷയുമുള്ള സ്കീമുകളാണ് തിരയുന്നതെങ്കിൽ അത്തരക്കാർക്ക് എറെ അനുയോജ്യമായ സ്കീമാണ് പിപിഎഫ്. മറ്റൊന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപങ്ങൾ


നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണോ? വിവിധ തരത്തിലുള്ള നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. മികച്ച വരുമാനം ലഭിക്കുന്നതിൽ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിച്ചാൽ പോരാ,  നികുതി ആനുകൂല്യങ്ങളുള്ളതും കൂടി പരിഗണിക്കണം.  നികുതി ആനുകൂല്യവും നിക്ഷേപ സുരക്ഷയുമുള്ള സ്കീമുകളാണ് തിരയുന്നതെങ്കിൽ അത്തരക്കാർക്ക് എറെ അനുയോജ്യമായ സ്കീമാണ് പിപിഎഫ്. മറ്റൊന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപങ്ങൾ. ഇവയിൽ ഏതാണ് മികച്ചത്? 

പിപിഎഫ് -പലിശനിരക്ക്

Latest Videos

undefined

പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്.  പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ് (ജൂലൈ-സെപ്റ്റംബർ പാദത്തിൽ), ദീര്‍ഘ കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 6.5% മുതല്‍ 7% വരെ നിരക്കിലാണ് പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ  പിപിഎഫ് നിരക്ക് ബാങ്ക് എഫ്ഡികളെ അപേക്ഷിച്ച് കൂടുതലാണ്. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസര്‍ക്കാരാണ് പിപിഎഫ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്.. എന്നാൽ  എഫ്ഡികൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

നികുതി ആനുകൂല്യങ്ങൾ

പിപിഎഫില്‍ നിന്നുള്ള ആദായം പൂര്‍ണമായും നികുതി മുക്തമാണ്.  അതായത് സമ്പാദിച്ച പലിശയും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ് എന്ന് ചുരുക്കം, .ഉയർന്ന പലിശ നിരക്കും ട്രിപ്പിൾ നികുതി ആനുകൂല്യങ്ങളും പിപിഎഫ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

എഫ്ഡികളിൽ നിക്ഷേപിക്കുമ്പോൾ

എഫ്ഡികളിൽ നിക്ഷേപിക്കുമ്പോൾ  ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.പിപിഎഫുകൾ നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ, എഫ്ഡി നിക്ഷേപത്തില്‍ നിന്നും നേടുന്ന പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കില്‍ ആദായ നികുതിയും നല്‍കേണ്ടതുണ്ട്.കൂടാതെ, എഫ്ഡി-കൾക്ക് സർക്കാർ ഗ്യാരണ്ടിയും നൽകുന്നില്ല, അതേസമയം ഓരോ ബാങ്കിനും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി)  ഇൻഷ്വർ ചെയ്യുന്നുണ്ട്..എന്നാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പിപിഎഫ് നൽകുന്ന സുരക്ഷ സമാനതകളില്ലാത്തതതുമാണ്.   നിക്ഷേപകർ അവരവരുടെ ആവശ്യങ്ങൾ വിലയിരുത്തി, ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സകീം വേണം തിരഞ്ഞെടുക്കാൻ . ആവശ്യമെങ്കിൽ സാമ്പത്തികവിദഗദരുടെ സഹായവും തേടാവുന്നതാണ്.

tags
click me!