ഈ നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം, ഇത് കേന്ദ്രത്തിന്റെ ഉറപ്പ്

By Web Team  |  First Published May 30, 2024, 3:06 PM IST

സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഈ വിഭാഗത്തിൽ പെടുന്നില്ല.


നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന നിക്ഷേപങ്ങൾ തിരയുന്നവരാണോ നിങ്ങൾ? നികുതി ലഭിച്ച് സമ്പാദ്യം പരമാവധിയാക്കാനുള്ള വഴികൾ പലരും തേടാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഈ വിഭാഗത്തിൽ പെടുന്നില്ല. അത്തരം അഞ്ച് സ്കീമുകളെ പരിചയപ്പെടാം.

കിസാൻ വികാസ് പത്ര

Latest Videos

undefined

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെ ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). നിലവിൽ, നിക്ഷേപകർക്ക് 7.5% വാർഷിക പലിശ ഈ പദ്ധതിയിലൂടെ ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി നൽകുന്ന കിഴിവുകളുടെ പരിധിയിൽ കിസാൻ വികാസ് പത്ര ഉൾപ്പെടുന്നില്ല. ഇതുകൊണ്ടുതന്നെ, കിസാൻ വികാസ് പത്രയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നികുതിക്ക് വിധേയമാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് 

ഫിക്സഡ് ഡിപ്പോസിറ്റുകളെ പോലെയുള്ളവയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീളുന്ന നിക്ഷേപങ്ങൾ ഇതിൽ നടത്താം. ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് അറിയാം:

1-വർഷത്തെ നിക്ഷേപം: 6.9% പലിശ നിരക്ക്

2 വർഷത്തെ നിക്ഷേപം: 7.0% പലിശ നിരക്ക്

3 വർഷത്തെ നിക്ഷേപം: 7.1% പലിശ നിരക്ക്

5 വർഷത്തെ നിക്ഷേപം: 7.5% പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ ഓപ്‌ഷനാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. 7.4% ഇതിന്റെ വാർഷിക പലിശ. അതേസമയം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C ആനുകൂല്യങ്ങൾക്ക് യോഗ്യതയില്ല, മാത്രമല്ല, ഇതിന് ടിഡിഎസ് ബാധകമല്ല.

മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം

സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ്  മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023-ലെ ബജറ്റിൽ ആണ് പെൺകുട്ടികളുടെയും സ്ത്രീകളുടെയും സാമ്പത്തിക സുരക്ഷിതത്വവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി 7.5 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ സ്കീമിലൂടെ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ് കൂടാതെ നികുതി ഇളവുകൾക്ക് യോഗ്യമല്ല.

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്,സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, എന്നിവ ആദായനികുതി ആനുകൂല്യങ്ങൾ നൽകുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളാണ്.

click me!