മിനിമം 500 രൂപ മതി; കേന്ദ്രസർക്കാർ സുരക്ഷാ നൽകുന്ന നിക്ഷേപ പദ്ധതിയിൽ അംഗമാകാം

By Web Team  |  First Published Feb 19, 2024, 6:30 PM IST

ഒരു പോസ്റ്റ് ഓഫീസിൽ  സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് അതിന്റേതായ നേട്ടങ്ങളുണ്ട്. ഏറ്റവും ഉയർന്ന മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ആദ്യത്തെ നേട്ടം. വെറും 500 രൂപ ബാലൻസ്   മതി.  


ന്നത്തെ കാലത്ത്, സേവിംഗ്സ് അക്കൗണ്ട് ഒരു അവശ്യ സേവനമാണ്.  ഏത് ബാങ്കിലും പോസ്റ്റ് ഓഫീസിലും സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം. സാധാരണയായി പലരും  ബാങ്കിൽ  സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നുണ്ടെങ്കിലും  ഒരു പോസ്റ്റ് ഓഫീസിൽ  സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് അതിന്റേതായ നേട്ടങ്ങളുണ്ട്. ഏറ്റവും ഉയർന്ന മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ആദ്യത്തെ നേട്ടം. വെറും 500 രൂപ ബാലൻസ്   മതി.  

 ബാങ്കുകൾ പോലെ,  പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലും നിരവധി തരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കും. ഒരു അക്കൗണ്ട് തുറക്കുമ്പോൾ,  ചെക്ക്ബുക്ക്, എടിഎം കാർഡ്, ഇ-ബാങ്കിംഗ്/മൊബൈൽ ബാങ്കിംഗ്, ആധാർ ലിങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. ഇതുകൂടാതെ, ഈ അക്കൗണ്ട് വഴി സർക്കാർ നടത്തുന്ന അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന എന്നിവയുടെ ആനുകൂല്യങ്ങളും   ലഭിക്കും. നിക്ഷേപങ്ങൾക്ക് പ്രതിവർഷം 4.0%   പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ഉണ്ടായിരിക്കണം. തുക കുറയുകയും സാമ്പത്തിക വർഷാവസാനം ഈ പരിധിക്ക് താഴെ തുടരുകയും ചെയ്താൽ, 50 രൂപ മെയിന്റനൻസ് ഫീസായി കുറയ്ക്കും.

മറ്റ് ചാർജുകൾ

  • ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് ലഭിക്കാൻ 50 രൂപ നൽകണം.
  • അക്കൗണ്ട് സ്റ്റേറ്റ്‌മെന്റോ നിക്ഷേപ രസീതോ നൽകുന്നതിന് 20 രൂപ വീതം നൽകണം.
  • സർട്ടിഫിക്കറ്റ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പാസ്‌ബുക്ക് ലഭിക്കുന്നതിന്, ഓരോ രജിസ്‌ട്രേഷനും 10 രൂപ നൽകണം.
  • നോമിനിയുടെ പേര് മാറ്റാനോ റദ്ദാക്കാനോ 50 രൂപയാണ് ചെലവ്.
  • ചെക്ക് ദുരുപയോഗം ചെയ്താൽ 100 രൂപ നൽകണം.
  • ഒരു വർഷത്തിനുള്ളിൽ  10 ചെക്ക് ബുക്ക് ലീഫുകൾ ചാർജില്ലാതെ ഉപയോഗിക്കാം, അതിനുശേഷം ഒരു ലീഫിന് 2 രൂപ ഈടാക്കും.

 
പോസ്റ്റ് ഓഫീസിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) അക്കൗണ്ട് തുറക്കാനും കഴിയും. പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്കുള്ള പ്രീമിയം സേവനമാണിത്. വെറും 149 രൂപയ്ക്ക് ഈ അക്കൗണ്ട് തുറക്കാം.  

പോസ്റ്റ് ഓഫീസ് പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടിന്റെ സവിശേഷതകളും നേട്ടങ്ങളും
 

  • സൗജന്യ പണം നിക്ഷേപവും പിൻവലിക്കലും.
  • ശരാശരി വാർഷിക ബാലൻസ് 2000 രൂപ നിലനിർത്തണം.
  • വെർച്വൽ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ക്യാഷ്ബാക്ക്.
  • ഇലക്‌ട്രിസിറ്റി ബിൽ അടയ്‌ക്കുമ്പോൾ ക്യാഷ്ബാക്ക്.
  • ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്/ജീവൻ പ്രമാണം ഇഷ്യൂ ചെയ്യുമ്പോൾ ക്യാഷ്ബാക്ക്.

Latest Videos

click me!