പലിശ കൂട്ടി എസ്‌ബിഐയും പിഎൻബിയും; നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നത് ഏത് ബാങ്ക്

By Web Team  |  First Published Jan 4, 2024, 6:02 PM IST

രാജ്യത്തെ ബാങ്കുകൾ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കുന്നു. നിക്ഷേപിക്കുന്നതിന് മുൻപ് ഈ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യാം 
 


ണ്ട്  കോടിയിൽ താഴെയുള്ളമനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്. റിസർവ് ബാങ്ക് റീപോ നിരക്ക് മാറ്റമില്ലാതെ നിലത്തിയതോടെ രാജ്യത്തെ ബാങ്കുകൾ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

പുതുക്കിയ നിരക്കുകൾ അറിയാം. 

Latest Videos

undefined

മൂന്ന് മാസം മുതൽ ഒൻപത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 50 ബിപിഎസ് പലിശ വർധിപ്പിച്ചു. ഈ ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ സാധാരണ പൗരന്മാർക്ക് 6 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശ ലഭിക്കും. 7 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 3.5% മുതൽ 7.25% വരെ പലിശ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കുമുള്ള ഏറ്റവും പുതിയ പലിശ നിരക്കുകൾ

ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയും സൂപ്പർ സീനിയർമാർക്ക് 4.3 ശതമാനം മുതൽ 8.05 ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐയുടെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള എഫ്ഡികൾക്ക് ഈ പലിശ നിരക്ക് ബാധകമാണ്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, 2023 ഡിസംബർ 27. ഏറ്റവും പുതിയ വർദ്ധനവിന് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.5 മുതൽ 7% വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.

click me!