നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്‌യപ്പട്ടിട്ടുണ്ടോ: ഈ സൂചനകൾ തള്ളിക്കളയരുത്

By Web Team  |  First Published Dec 28, 2023, 8:16 PM IST

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് ഇക്കാര്യങ്ങൾ പരിശോധിച്ചാൽ മതി


സർക്കാർ സ്പോൺസർ ചെയ്യുന്ന ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം". രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച ആപ്പിൾ അലേർട്ടുകൾ ചർച്ചയ്ക്ക് തിരികൊളുത്തിരിക്കുകയാണ്.പ്രതിപക്ഷ നേതാക്കൾക്കെതിരെ സർക്കാർ നിരീക്ഷണം ഉണ്ടെന്ന ആരോപണമുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് സംഭവം അടിവരയിടുന്നത്.

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് ഇക്കാര്യങ്ങൾ പരിശോധിച്ചാൽ മതി.

Latest Videos

undefined

ബാറ്ററി ചോരുന്നുണ്ടോ? 

ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോർച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്റ്റ്വെയറോ ഉള്ളതിന്റെ സൂചനയാണ്.

അമിതമായി ചൂടാകൽ: ഗെയിമിംഗ് അല്ലെങ്കിൽ വീഡിയോ സ്ട്രീമിംഗ് പോലുള്ള സമയങ്ങളിൽ ഫോണുകൾ സ്വാഭാവികമായും ചൂടാകാം, നിങ്ങളുടെ ഫോൺ ഉപയോഗിക്കാതിരിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ഒരുപക്ഷേ ഹാക്കിംഗ് കാരണമായിരിക്കാം .

ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിലെ അസാധാരണ പ്രവർത്തനം: നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിങ്ങൾ ഇടാതെ പോസ്റ്റുകൾ വരുകയോ, ഫോണിൽ നിന്ന് ഇമെയിലുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം

ഫോണിന്റെ പ്രവർത്തനം സാവധാനമാകുന്നത്: ഫോണിന്റെ മോശം പ്രകടനം, മന്ദത, ബാറ്ററി ഉപയോഗം എന്നിവ ഹാക്കിംഗ് ശ്രമത്തിന്റെ സൂചനയാകാം.

അസാധാരണമായ പെരുമാറ്റം: ഇടയ്‌ക്കിടെയുള്ള ആപ്പുകളുടെ ക്രാഷുകൾ, ലോഡ് ചെയ്യുന്നതിൽ പരാജയപ്പെടൽ, ക്രമരഹിതമായ റീബൂട്ടുകളും ഷട്ട്‌ഡൗണുകളും പോലുള്ള വിചിത്രമായ രീതിയിലാണ് ഫോൺ പ്രവർത്തിക്കുന്നതെങ്കിൽ അത് അപകട സൂചനയാകാം. 

വിചിത്രമായ പോപ്പ്-അപ്പുകൾ: വ്യാജ വൈറസ് അലേർട്ടുകൾ,മറ്റ് ഭീഷണി സന്ദേശങ്ങൾ എന്നിവയുടെ അറിയിപ്പുകൾ ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക. 

നിങ്ങളുടെ ആപ്പുകൾ പരിശോധിക്കുക: നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ ആപ്പുകളുടെ ലിസ്റ്റ് പരിശോധിച്ച് പരിചിതമല്ലാത്തവ അൺഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഡൗൺലോഡുകൾക്കായി ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായവ മാത്രം ഉപയോഗിക്കുക.

വർദ്ധിച്ച ഡാറ്റ ഉപയോഗം: നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗം പെട്ടെന്ന് കുതിച്ചുയരുകയാണെങ്കിൽ, അത് തട്ടിപ്പ് ആപ്പുകളോ, ഡാറ്റ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറോ കാരണമായിരിക്കാം.

ഗ്യാലറി പരിശോധിക്കുക: നിങ്ങൾ പകർത്താത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഗാലറിയിൽ കണ്ടെത്തുകയാണെങ്കിൽ, ജാഗ്രത പാലിക്കുക. കാരണം അത് നിങ്ങളുടെ ക്യാമറയിലേക്കുള്ള അനധികൃത ആക്‌സസിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഫോണിന്റെ ഫ്ലാഷ് പെട്ടെന്ന് സജീവമാക്കുന്നത് റിമോട്ട് കൺട്രോളിനെയും സൂചിപ്പിക്കുന്നു.

click me!