പെട്രോൾ, ഡീസൽ ഉപഭോ​ഗം കുറഞ്ഞു; ഏപ്രിൽ പകുതിക്ക് ശേഷം നേരിയ മുന്നേറ്റം

By Web Team  |  First Published May 4, 2020, 4:08 PM IST

ഏപ്രിലിൽ ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിൽപ്പനയിൽ ഏകദേശം 92 ശതമാനം ഇടിവുണ്ടായതായി വ്യവസായ കണക്കുകൾ വ്യക്തമാക്കുന്നു.


ദില്ലി: ഏപ്രിലിൽ പെട്രോൾ, ഡീസൽ വിൽപ്പന യഥാക്രമം 61 ശതമാനവും 57 ശതമാനവും കുറഞ്ഞു. ഏപ്രിൽ മാസം പകുതിക്ക് ശേഷം ഗതാഗത, വ്യവസായിക പ്രവർത്തനങ്ങളിൽ ചില ഉളവുകൾ പ്രഖ്യാപിച്ചത് ഉപഭോ​ഗത്തിൽ ചെറിയ മുന്നേറ്റത്തിന് കാരണമായി. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ കർശനമായിരുന്നതിനാൽ ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിൽപ്പന യഥാക്രമം 61 ശതമാനവും 64 ശതമാനവും കുറഞ്ഞിരുന്നു. 

Latest Videos

undefined

മെത്തത്തിലുളള ഇന്ധന വിൽപ്പനയിൽ മുൻ വർഷത്തെക്കാൾ 50 ശതമാനത്തിന്റെ ഇടിവുണ്ടായതായും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന ആവശ്യകതയിൽ ഇന്ധന എണ്ണ, ബിറ്റുമെൻ, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) എന്നിവ ഉൾപ്പെടുന്നു. 

ഏപ്രിലിൽ ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിൽപ്പനയിൽ ഏകദേശം 92 ശതമാനം ഇടിവുണ്ടായതായി വ്യവസായ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നിവയാണ് രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളും സ്വന്തമാക്കിയിരിക്കുന്നത്. 

click me!