വായ്പ എന്തിനുവേണ്ടി? ബാങ്കുകൾ ഒരുക്കുന്ന കുഴിയിൽ ചാടരുത്, ഇ കാര്യങ്ങൾ ശ്രദ്ധിക്കുക

By Web Team  |  First Published Dec 16, 2024, 6:13 PM IST

 വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞുവെക്കുക.


രു വായ്പ എടുക്കുന്നതിന് മുൻപ് ആദ്യം ചിന്തിക്കേണ്ട കാര്യം നിങ്ങൾക്ക് ആ വായ്പ യാഥാർഥ്യത്തെ ആവശ്യമുണ്ടോ എന്നുള്ളതാണ്. വായ്പ തരാമെന്ന് പറഞ്ഞ് പല ബാങ്കുകളും നിങ്ങളെ ബന്ധപ്പെടുന്നനുണ്ടാകും. പണ്ടത്തെ പോലെ വായ്പ നൽകുമോ എന്ന് അന്വേഷിച്ച് ബാങ്കുകളുടെ പിറകെ നടക്കേണ്ട ആവശ്യം ഇപ്പോഴില്ല. ആകർഷകമായ പലിശ നിരക്കുൾപ്പടെ കാണിച്ച് വായ്പ എടുപ്പിക്കാൻ ബാങ്കുകൾ നിങ്ങൾക്ക് അരികിലേക്ക് എത്തും. ഈ ബാങ്കുകൾക്ക് നല്‍കിയ വായ്പ എങ്ങനെ തിരിച്ചടപ്പിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. എന്നാല്‍ വായ്പ എടുക്കുന്ന ആള്‍ ഒരു പക്ഷെ ഇഎംഐ തനിക്ക് അടയ്ക്കാന്‍ ശേഷിയുണ്ടോ എന്ന് പോലും നോക്കാതെ വായ്പ എടുക്കും. ഇങ്ങനെ അബദ്ധത്തിൽ ചാടാതെ, വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞുവെക്കുക.

1.കടമെടുത്ത തുകയേക്കാള്‍ വളരെ കൂടുതലായിരിക്കും തിരിച്ചടയ്ക്കേണ്ട തുക. കാരണം വായ്പകള്‍ക്ക് പലിശയുണ്ട്. ഇതിന് പുറമേ മറ്റു പേപ്പര്‍ വര്‍ക്കുകള്‍ക്കുളള പണവും അടയ്ക്കണം

Latest Videos

2.വായ്പാദാതാവ് പലിശ മുന്‍കൂറായി തിരിച്ചുപിടിക്കും, അതായത് ആദ്യം അടയ്ക്കുന്ന ഇഎംഐയെല്ലാം പലിശയിലേക്ക് പോകും. പലിശ മുഴുവന്‍ തീര്‍ത്ത ശേഷമാണ് വായ്പാതുകയിലേക്കുള്ള ഇഎംഐ ഈടാക്കുക.

വായ്പ എടുക്കുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കരുത് 

undefined

1. എത്ര തുക ഇഎംഐ ആയി അടയ്ക്കാന്‍ സാധിക്കും എന്നത് പരിശോധിച്ചിട്ട് മാത്രമേ വായ്പ എടുക്കാവൂ. അല്ലെങ്കില്‍ വായ്പയെടുത്ത വ്യക്തിയുടെ സാമ്പത്തിക നില അവതാളത്തിലാകും.
2. ആഡംബര ജീവിതത്തിനായി വായ്പ എടുക്കുന്നത് ഒഴിവാക്കണം
3. വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയില്ലെങ്കില്‍ അത് ചെലവേറിയത് മാത്രമല്ല, കടം വാങ്ങുന്നവര്‍ക്കും കടം കൊടുക്കുന്നവര്‍ക്കും അപകടസാധ്യതയുള്ളതുമാണ്. വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഈ വിഭാഗത്തില്‍ പെടുന്നു.

വായ്പയെടുക്കുന്നത് തെറ്റല്ല. പലര്‍ക്കും ഭവന വായ്പ ഇല്ലെങ്കില്‍ സ്വന്തമായി വീട് പണിയാന്‍ പോലും സാധിക്കില്ല. നമ്മുടെ വീടുകളിലെ പല ഉപകരണങ്ങളും വാഹനവുമെല്ലാം വായ്പ വഴി വാങ്ങിയതാകാം. വായ്പ എടുത്ത ശേഷം താങ്ങാനാവുന്നതിലപ്പുറം അത് തിരിച്ചടയ്ക്കാനായി ചെലവഴിക്കുക എന്ന അവസ്ഥയിലെത്തുമ്പോഴാണ് വായ്പ അപകടകരമായി മാറുന്നത്. വായ്പ ആരും സൗജന്യമായി തരില്ലെന്നും ഓര്‍ക്കുക. 

click me!