ചൈനീസ് കമ്പ്യൂട്ടറുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ ഇങ്ങനെ

By Web Team  |  First Published Feb 29, 2024, 1:38 PM IST

ചൈനയിൽ നിന്നുള്ള ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി ഡിസംബറിൽ 11.3 ശതമാനം ഉയർന്ന് 276 മില്യൺ ഡോളറായി.


രു മാസത്തെ ഇടവേളയ്ക്ക് ശേഷം, ചൈനയിൽ നിന്നുള്ള ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി ഡിസംബറിൽ 11.3 ശതമാനം ഉയർന്ന് 276 മില്യൺ ഡോളറായി. വാണിജ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈനയിൽ നിന്നുള്ള  മൊത്തം ഇറക്കുമതി 0.8 ശതമാനം കുറഞ്ഞപ്പോഴാണ് ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വലിയ തോതിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും ഇറക്കുമതി ഡിസംബറിൽ കുറഞ്ഞു. സിംഗപ്പൂരിൽ നിന്നുള്ള   ഇറക്കുമതി 66.1 ശതമാനം കുറഞ്ഞ് 11.6 മില്യൺ ഡോളറായി. ഹോങ്കോങ്ങിൽ നിന്നുള്ള ഇറക്കുമതി 41.8 ശതമാനം കുറഞ്ഞ് 13.6 മില്യൺ ഡോളറും ആയി. ഡിസംബറിൽ, ഈ ഇനങ്ങളുടെ മൊത്തം ഇറക്കുമതിയിൽ ചൈനയുടെ വിഹിതം  89.4 ശതമാനമായി ഉയർന്നു. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇത്  76.4 ശതമാനം മാത്രമായിരുന്നു.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഐടി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളെ 'നിയന്ത്രിത' വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 3 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം ഇറക്കുമതിക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന ഭീതിയിലാണ് വ്യാപാരികൾ. ഇക്കാരണത്താൽ, ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും ഇറക്കുമതി സെപ്റ്റംബറിൽ 41.8 ശതമാനവും ഒക്‌ടോബറിൽ 29.7 ശതമാനവും വർദ്ധിച്ചു. എന്നാൽ വ്യവസായികൾ പ്രകടിപ്പിച്ച കടുത്ത ആശങ്കയെത്തുടർന്ന് തീരുമാനം നവംബർ 1 ലേക്ക് മാറ്റിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ലക്ഷ്യം.

Latest Videos

നവംബറിൽ, ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇനങ്ങളുടെ ഇറക്കുമതിക്കായി സർക്കാരിന്റെ ഓൺലൈൻ നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമായപ്പോൾ, ചൈനയിൽ നിന്നുള്ള ഇറക്കുമതി 14 ശതമാനം കുറഞ്ഞിരുന്നു. ഇറക്കുമതി നിരീക്ഷണ സംവിധാനം നിലവിൽ വന്നതോടെ, വിവിധ സ്രോതസ്സുകളിൽ നിന്ന് വരുന്ന പ്രത്യേക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് കഴിയും

tags
click me!