ഇതുവരെ, പേടിഎമ്മിന്റെ യുപിഐ ബിസിനസ്സ് അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെന്റ് ബാങ്കിനെ ആശ്രയിച്ചായിരുന്നു. പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ബിസിനസ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് പേടിഎം എസ്ബിഐയുമായി സഹകരിക്കുന്നത്.
പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കും. ഇതുവരെ, പേടിഎമ്മിന്റെ യുപിഐ ബിസിനസ്സ് അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെന്റ് ബാങ്കിനെ ആശ്രയിച്ചായിരുന്നു. പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ബിസിനസ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് പേടിഎം എസ്ബിഐയുമായി സഹകരിക്കുന്നത്. തേർഡ്-പാർട്ടി ആപ്പ് പ്രൊവൈഡർ (ടിപിഎപി) ലൈസൻസ് നേടുമ്പോൾ, യുപിഐ ഇടപാടുകൾ നടത്താൻ ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായും പേടിഎം സഹകരിച്ചേക്കാമെന്നാണ് സൂചന
"@paytm"എന്ന ഹാൻഡിൽ വഴി ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ഈ നാല് ബാങ്കുകളിൽ ഏതെങ്കിലും ഒന്ന് വഴിയായിരിക്കും ഇടപാട് പൂർത്തിയാക്കുക.
ഇത് വഴി മാർച്ച് 15 ന് ശേഷവും പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തിക്കുന്നത് തുടരും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നാളേക്കകം പേടിഎമ്മിന്റെ തേർഡ്-പാർട്ടി ആപ്പ് പ്രൊവൈഡർ ലൈസൻസിന് അംഗീകാരം നൽകിയേക്കും. ബാങ്കിംഗ് വിഭാഗമായ പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും, യുപിഐ ഇടപാടുകൾക്കായി പേടിഎം ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ ഇത് സഹായകരമായിരിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ച പ്രകാരം നാളെ മുതൽ നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പ ഇടപാടുകൾ തുടങ്ങിയ സേവനങ്ങൾ പേടിഎം പേയ്മെന്റ് ബാങ്ക് നിർത്തും. ഗുരുതരമായ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 31നാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
undefined
പേടിഎം പേയ്മെന്റ് ബാങ്ക് അടച്ചുപൂട്ടിയ ശേഷം എന്ത് മാറ്റമുണ്ടാകും?
ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ കഴിയില്ല, എന്നാൽ മാർച്ച് 15 ന് ശേഷവും പണം പിൻവലിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ കഴിയും.
പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പള ക്രെഡിറ്റ്, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ അല്ലെങ്കിൽ സബ്‌സിഡികൾ ലഭ്യമാകില്ല, എന്നാൽ റീഫണ്ടുകൾ, ക്യാഷ്ബാക്കുകൾ, പങ്കാളിത്ത ബാങ്കുകളിൽ നിന്നുള്ള സ്വീപ്പ്-ഇന്നുകൾ എന്നിവ അനുവദിക്കും.
മാർച്ച് 15-ന് ശേഷം ഉപയോക്താക്കൾക്ക് അവരുടെ പേടിഎം ഫാസ്ടാഗ് ബാലൻസുകൾ റീചാർജ് ചെയ്യാനോ ടോപ്പ്-അപ്പ് ചെയ്യാനോ കഴിയില്ല. ടോൾ പേയ്‌മെന്റുകൾക്കായി അവരുടെ നിലവിലുള്ള ബാലൻസുകൾ ഉപയോഗിക്കാൻ കഴിയും
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് മറ്റ് ബാങ്കുകളുടെ ഫാസ്‌ടാഗിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്