17,000 കോടി രൂപയുടെ ഇടിവ്; ആർബിഐയുടെ നടപടിയിൽ ശ്വാസംമുട്ടി പേടിഎം

By Web Team  |  First Published Feb 3, 2024, 5:56 PM IST

കമ്പനിയുടെ വിപണി മൂലധനത്തെ സാരമായി ബാധിക്കുകയും ചെയ്തു, 2 ബില്യൺ ഡോളർ, അതായത്  17,000 കോടി രൂപയുടെ ഇടിവാണ് പേടിഎം നേരിട്ടത്. 


പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർബിഐ ആവശ്യപ്പെട്ടതിന് ശേഷം ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് പേടിഎം. ആർബിഐയുടെ നടപടി സാധാരണ ഉപഭോക്താക്കളെ ബാധിക്കുക മാത്രമല്ല, കമ്പനിയുടെ വിപണി മൂലധനത്തെ സാരമായി ബാധിക്കുകയും ചെയ്തു, 2 ബില്യൺ ഡോളർ, അതായത്  17,000 കോടി രൂപയുടെ ഇടിവാണ് പേടിഎം നേരിട്ടത്. 

ഫെബ്രുവരി 2  വരെ പേടിഎമ്മിന്റെ വിപണി മൂലധനം ഏകദേശം 31,000 കോടി രൂപയാണ്, അതിൻ്റെ ഐപിഒ മൂല്യം 19 ബില്യൺ ഡോളറിൽ നിന്ന് കുത്തനെ ഇടിഞ്ഞു.

Latest Videos

undefined

ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിൻ്റെ അക്കൗണ്ടുകളിലോ ജനപ്രിയ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ കഴിഞ്ഞ ദിവസമാണ് ആർബിഐ ആവശ്യപ്പെട്ടത്.    ഫെബ്രുവരി 29ന് ശേഷം  പുതിയ നിക്ഷേപങ്ങൾ എടുക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ലെന്ന് ആർബിഐ അറിയിച്ചു. 

പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് 2022 മാർച്ചിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 35 എ പ്രകാരമാണ് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ നടപടി എടുത്തതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഫെബ്രുവരി 29-ന് ശേഷം ഏതെങ്കിലും കസ്റ്റമർ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻഎംസിഎംസി കാർഡുകൾ മുതലായവയിൽ, എപ്പോൾ വേണമെങ്കിലും ക്രെഡിറ്റ് ചെയ്യപ്പെടാവുന്ന പലിശയോ ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പറഞ്ഞു.

click me!