സ്വന്തമാക്കിയ ഓഹരികൾ മുകേഷ് അംബാനിക്ക് വിട്ടുകൊടുക്കാൻ ഈ അമേരിക്കൻ മീഡിയ കമ്പനി; കാരണം ഇതാണ്

By Web Team  |  First Published Mar 7, 2024, 7:03 PM IST

പാരാമൗണ്ട് ഓഹരി വിൽപ്പനയെക്കുറിച്ചുള്ള ബ്ലൂംബെർഗ് റിപ്പോർട്ടിന് ശേഷം, നെറ്റ്‌വർക്ക് 18 മീഡിയ ആൻറ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരികളിൽ ശക്തമായ ഉയർച്ചയുണ്ടായി.   ഓഹരി വില 5 ശതമാനം ഉയർന്ന് 94.90 രൂപയിലെത്തി.


യുഎസ് മീഡിയ കമ്പനിയായ പാരാമൗണ്ട് ഗ്ലോബലിന് വയാകോം 18 ലുള്ള ഓഹരികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.   റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ടിവി 18, പാരാമൗണ്ട് ഗ്ലോബൽ, ബോധി ട്രീ സിസ്റ്റംസ് എന്നീ മൂന്ന് കമ്പനികളുടെ ഒരു കൺസോർഷ്യമാണ് ഇന്ത്യ ആസ്ഥാനമായുള്ള വയാകോം18.   വയാകോം18ൽ പാരാമൗണ്ട് ഗ്ലോബലിന് ഏകദേശം 13.01 ശതമാനം ഓഹരിയുണ്ട്.  ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വയാകോം 18 നിലെ ഓഹരികൾ വിറ്റാൽ പാരാമൗണ്ടിന് ഏകദേശം 550 മില്യൺ ഡോളർ (4,555 കോടി രൂപ) സമാഹരിക്കാനാകും. ഇത് കട ബാധ്യത കുറയ്ക്കാൻ ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.  

പാരാമൗണ്ട് ഓഹരി വിൽപ്പനയെക്കുറിച്ചുള്ള ബ്ലൂംബെർഗ് റിപ്പോർട്ടിന് ശേഷം, നെറ്റ്‌വർക്ക് 18 മീഡിയ ആൻറ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരികളിൽ ശക്തമായ ഉയർച്ചയുണ്ടായി.   ഓഹരി വില 5 ശതമാനം ഉയർന്ന് 94.90 രൂപയിലെത്തി.

കഴിഞ്ഞ മാസം, ഡിസ്നിയുടെ ഇന്ത്യ ബിസിനസ്സ് ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിനായി   വയാകോം 18-മായി കരാർ ഒപ്പുവച്ചിരുന്നു. ഇതോടെ സിനിമ, ടെലിവിഷൻ നിർമ്മാണം മുതൽ വാർത്തകൾ, കായികം തുടങ്ങി വലിയൊരു മാധ്യമ സാമ്രാജ്യം  മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാകും. വയാകോം18, ഡിസ്നി  ലയനം  നെറ്റ്ഫ്ലിക്സ്,  പ്രൈം തുടങ്ങിയവർക്ക് കനത്ത തിരിച്ചടിയാകും .  സംയുക്ത കമ്പനി ഇന്ത്യൻ പരസ്യ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കുകയും ചെയ്യും.  പുതിയ സംരംഭത്തിൽ യഥാക്രമം 16.34%, 46.82%, 36.84% ഓഹരികളാണ് റിലയൻസ് ഇൻഡസ്ട്രീസ്, വയാകോം 18, ഡിസ്നി എന്നിവർക്കുണ്ടാവുക.

click me!