പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലേ? നികുതിദായകർ ഈ കാര്യത്തിൽ ബുദ്ധിമുട്ടും

By Web Team  |  First Published Jun 1, 2024, 11:57 PM IST

പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകില്ല. ഇങ്ങനെ ആധാർ ഫയൽ ചെയ്തില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടാകും? 


ധാറും പാനും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ദിവസങ്ങളാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകില്ല. ഇങ്ങനെ ആധാർ ഫയൽ ചെയ്തില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടാകും? 

ജൂൺ 15 വരെയാണ് ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം. 2024 ജൂൺ 15-നകം നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. ഇത് മാത്രമല്ല ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ ഇനിപ്പറയുന്നതുപോലുള്ള നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകും

Latest Videos

undefined

1. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല

click me!