കമ്മീഷനിലെ കുറവാണ് വിൽപ്പനക്കാരുടെ സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്
പ്രമുഖ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വണ്‍ പ്ലസിന് ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ വലിയൊരു ആരാധകക്കൂട്ടമുണ്ട്. തുടക്കകാലത്ത് വിൽപ്പനയിൽ വൺ പ്ലസ് മറ്റ് വമ്പൻ ബ്രാൻഡുകളെയൊക്കെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴും വിൽപ്പനയ്ക്ക് വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. അതിനിടയിലാണ് ഇന്ത്യയിലെ വൺപ്ലസ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ കടകളിൽ വൺപ്ലസിന്‍റെ വിൽപ്പന നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിൽപ്പനക്കാരുടെ സംഘടനയാണ് വൺപ്ലസിന് തിരിച്ചടിയാകുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. മെയ് ഒന്നു മുതല്‍ വണ്‍പ്ലസിന്റെ ഉല്‍പന്നങ്ങളൊന്നും വില്‍ക്കില്ലെന്ന് 4,500 ലേറെ വില്‍പനക്കാരാണ് തീരുമാനമെടുത്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഇക്കാര്യം വൺപ്ലസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് വൺപ്ലസ് ബഹിഷ്‌കരണം ഉണ്ടാകുക. കമ്മീഷനിലെ കുറവാണ് വിൽപ്പനക്കാരുടെ സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. കമ്മീഷൻ തുക വർധിപ്പിച്ചില്ലെങ്കിൽ മെയ് ഒന്നു മുതല്‍ വൺപ്ലസ് ബഹിഷ്കരണം നടപ്പിലാക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം