പദ്ധതി ആസൂത്രണത്തിലെ ഒലയുടെ മികവും അത് നിശ്ചിത സമയപരിധിക്കുളളിൽ നടപ്പാക്കാനുളള കഴിവും വിപണിയെ അതിശയിപ്പിച്ചിരിക്കുകയാണ്.
ദില്ലി: ഒലയിൽ നിന്ന് 2023 ഓടെ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഒല സീരീസ് എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും ഉപഭോക്താക്കളിലും ആത്മവിശ്വാസം പകർന്നിരുന്നു. ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നം പ്രതീക്ഷ നൽകുന്നതായി തോന്നുന്നു, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാർ രംഗത്തേക്ക് പ്രവേശിക്കാൻ ബ്രാൻഡ് ഒരുങ്ങുന്നുവെന്ന് ഒലയുടെ സഹസ്ഥാപകൻ ഭവിഷ് അഗർവാൾ വ്യക്തമാക്കിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി ആസൂത്രണത്തിലെ ഒലയുടെ മികവും അത് നിശ്ചിത സമയപരിധിക്കുളളിൽ നടപ്പാക്കാനുളള കഴിവും വിപണിയെ അതിശയിപ്പിച്ചിരിക്കുകയാണ്, ഒലയിൽ നിന്നുള്ള ഇലക്ട്രിക് കാർ കാത്തിരിക്കേണ്ടതാണ്. വരാനിരിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഒരു നഗര പരിസ്ഥിക്ക് യോജിക്കുന്ന രീതിയിൽ വികസിപ്പിച്ചെടുക്കുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വൻ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് കുതിക്കാനിരിക്കുകയാണ് കമ്പനി. കൂടുതൽ സംസ്ഥാനങ്ങളിൽ നിർമാണ ഫാക്‌ടറികളും സ്ഥാപിക്കാൻ ഒല തയ്യാറെടുക്കുകയാണ്.
undefined
നിലവിൽ കർണാടകയിലെ ബെംഗളൂരുവിൽ കമ്പനി ആഗോള ഡിസൈൻ ഹബ് സ്ഥാപിക്കുന്നു. ടാറ്റ മോട്ടോറിന്റെ ഇലക്ട്രിക് വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ചില പ്രധാന അംഗങ്ങളെ വരാനിരിക്കുന്ന ഇവിയുടെ ഗവേഷണ വികസന ടീമിലേക്ക് ഒല എത്തിച്ചതായാണ് അറിവ്. അതിനാൽ, ഒലയുടെ കീഴിൽ ഭാവിയിൽ വലിയ നിര ഇവി ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ടിക് കാറിന്റെ പദ്ധതി പൂർത്തിയാക്കാനാണ് ഒലയുടെ തീരുമാനം. പ്രോജക്റ്റുമായി അടുക്കുമ്പോൾ ഞാൻ വിശദാംശങ്ങൾ ചർച്ച ചെയ്യാമെന്നാണ് പ്രോജക്ടിനെക്കുറിച്ചുളള ചോദ്യത്തോട് ഭവിഷ് അഗർവാൾ പ്രതികരിച്ചത്. ഒലയുടെ ഇലക്ട്രിക് കാർ 2023 ഓടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona