ഇന്ത്യയിൽ അതിസമ്പന്നർ പെരുകുന്നു; വീട്, വാച്ച്, പുരാവസ്തുക്കൾ, സമ്പന്നരുടെ ടേസ്റ്റ് ഇങ്ങനെ

By Web TeamFirst Published Feb 29, 2024, 1:57 PM IST
Highlights

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതിസമ്പന്നരുടെ എണ്ണം  ഇത്രയധികം വർദ്ധിക്കാൻ പോകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്.

ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 50 ശതമാനം വർദ്ധിക്കുമെന്ന് നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട്. 2028 ആകുമ്പോഴേക്കും സമ്പന്നരുടെ എണ്ണം നിലവിലെ 12,263 ൽ നിന്ന് 50 ശതമാനം വർധിച്ച് 19,908 ആയി ഉയരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതീവ സമ്പന്നരുടെ എണ്ണം  ഇത്രയധികം വർദ്ധിക്കാൻ പോകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്.

 റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ 6.1 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്, അതായത് സമ്പന്നരുടെ എണ്ണം രാജ്യത്ത് 13,263 ആയി ഉയർന്നു.  ഇന്ത്യയിലെ 90 ശതമാനം അൾട്രാ ഹൈ നെറ്റ് വർത്ത് വ്യക്തികളും ഈ വർഷവും തങ്ങളുടെ സമ്പത്തിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. 30 മില്യൺ ഡോളറിൽ കൂടുതൽ, അതായത് കുറഞ്ഞത്  249 കോടി രൂപ ആസ്തിയുള്ള ആളുകൾ ആണ് അൾട്രാ ഹൈ നെറ്റ് ആസ്തിയുള്ള വ്യക്തികളുടെ വിഭാഗത്തിലുള്ളത്. ഇവരിൽ 32 ശതമാനം പേരും തങ്ങളുടെ ഭൂരിഭാഗം സമ്പത്തും   റിയൽ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇവരിൽ 12 ശതമാനം  പേരും  2024 ൽ ഒരു പുതിയ വീട് വാങ്ങാൻ പദ്ധതിയിടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക് ശരാശരി 2.57 വീടുകളുണ്ട്, 28 ശതമാനം പേർ 2023-ൽ രണ്ടാമത്തെ വീട് വാടകയ്ക്ക് നൽകിയിട്ടുണ്ട്.

Latest Videos

സമ്പന്നരായ ഇന്ത്യക്കാർ തങ്ങളുടെ  സമ്പത്തിന്റെ 17 ശതമാനം ആഡംബര ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ആഡംബര വാച്ചുകൾ വാങ്ങുന്നതിലാണ്  ഇവർ ഏറ്റവും താൽപര്യം കാണിക്കുന്നത്. പുരാവസ്തുക്കളും ആഭരണങ്ങളും വാങ്ങുന്നതിലും സമ്പന്നർ പണം ചെലവഴിക്കുന്നു.  

tags
click me!