പ്രവാസിയാണോ, നികുതി അടച്ച് കുഴങ്ങേണ്ട, വഴികൾ ഇതാ

By Web TeamFirst Published Oct 22, 2024, 12:00 AM IST
Highlights

ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള ഉടമ്പടി ഇല്ലാത്ത രാജ്യമാണെങ്കില്‍ നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് ഇനിപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്:

നിങ്ങളൊരു പ്രവാസിയാണോ? ആദായ നികുതി ബാധ്യത കുറയ്ക്കുന്നതിനും ഇരട്ട നികുതി ഒഴിവാക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടോ?...എന്നാല്‍ ബാധ്യത കുറയ്ക്കുന്നതിന് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രം പോരാ,,,നടപടി ക്രമങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അത് കൂടി ചെയ്ത് തീര്‍ത്താല്‍ മാത്രമേ നിങ്ങളുദ്ദേശിച്ച രീതിയില്‍ നികുതി ഭാരം കുറയ്ക്കാനാകൂ...അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം....

 

Latest Videos

 

ഇതില്‍ ഏറ്റവും പ്രധാനം ഫോം 10 എഫും, ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റും ആണ്. ഇത് സമര്‍പ്പിച്ചില്ലെങ്കില്‍ ഇരട്ട നികുതി ഒഴിവാക്കാനുള്ള ചട്ടമനുസരിച്ചുള്ള ഇളവ് ലഭിക്കില്ല. ടാക്സ് റെസിഡന്‍സി സാക്ഷ്യപ്പെടുത്തി നികുതി വകുപ്പ് നല്‍കുന്ന രേഖയാണ് ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്. കൂടാതെ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഉള്‍പ്പെടെ , ഫോം നമ്പര്‍ 10 എഫ് ഇ-ഫയലിംഗ് ഐടിആര്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എന്‍ആര്‍ഐകള്‍ക്ക് ഫോം 10 എഫും ടിആര്‍സിയും ഫയല്‍ ചെയ്യുന്നതിന് സമയപരിധിയില്ല

 

 

ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള ഉടമ്പടി ഇല്ലാത്ത രാജ്യമാണെങ്കില്‍ നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് ഇനിപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്:

 

 

വരുമാനം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം നേടിയിരിക്കണം.

 

നികുതി ബാധ്യത: വരുമാനം ഇന്ത്യയിലും വിദേശ രാജ്യത്തും നികുതിക്ക് വിധേയമായിരിക്കണം.

 

താരതമ്യപ്പെടുത്താവുന്ന നികുതി സമ്പ്രദായം: വിദേശ രാജ്യത്തിന്‍റെ നികുതി സമ്പ്രദായം ഇന്ത്യയുടേതുമായി താരതമ്യപ്പെടുത്താവുന്നതായിരിക്കണം. കൂടാതെ ഇന്ത്യയ്ക്ക് നിര്‍ദ്ദിഷ്ട രാജ്യവുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാര്‍ ഉണ്ടായിരിക്കരുത്.

 

നികുതി അടവ്: നികുതിദായകന്‍ വിദേശ രാജ്യത്ത് നികുതി അടച്ചിരിക്കണം.

 

 

ഇരട്ട നികുതി ഒഴിവാക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് കരുതുക..അത് രണ്ട് രീതിയിലാണ് പ്രവാസികളെ ബാധിക്കുക. ഒന്ന് ഏത് രാജ്യത്താണോ താമസിക്കുന്നത്, ആ രാജ്യത്തെ നിയമം അനുസരിച്ചുള്ള ആദായ നികുതി അടയ്ക്കേണ്ടി വരും, അതിന് പുറമേ ഇന്ത്യയിലും ആദായ നികുതി അടയ്ക്കാന്‍ ആ വ്യക്തി ബാധ്യസ്ഥനാണ്. ഇരട്ട നികുതിയൊഴിവാക്കാന്‍ വേണ്ടി ഇന്ത്യ 90ഓളം രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യുഎസ്എ, യുകെ, കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

 

tags
click me!