എങ്ങനെയാണു ക്രെഡിറ്റ് സ്കോർ പരിശോധിക്കുക? സൗജന്യമായിഇപ്പോൾ ഉപഭോക്താക്കൾക്ക് സിബിൽ സ്കോർ പരിശോധിക്കാം.
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ പ്രതിഫലനമാണ് അയാളുടെ സിബിൽ സ്കോർ, അഥവാ ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് ഇത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. എങ്ങനെയാണു ക്രെഡിറ്റ് സ്കോർ പരിശോധിക്കുക?
സൗജന്യമായിഇപ്പോൾ ഉപഭോക്താക്കൾക്ക് സിബിൽ സ്കോർ പരിശോധിക്കാം. എങ്ങനെയെന്നല്ലേ.. ഒരു ഫീസും നൽകാതെ വർഷത്തിലൊരിക്കൽ സിബിൽ വെബ്സൈറ്റിൽ ഒരാൾക്ക് അവരുടെ സിബിൽ സ്കോർ പരിശോധിക്കാം.
undefined
എങ്ങനെ സൗജന്യമായി സിബിൽ സ്കോർ പരിശോധിക്കാം
സൗജന്യമായി സിബിൽ സ്കോർ പരിശോധിക്കാൻ www.cibil.com എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
വെബ്‌സൈറ്റിൻ്റെ ഹോം പേജിൽ നൽകിയിരിക്കുന്ന. "സൗജന്യ CIBIL സ്കോറും റിപ്പോർട്ടും നേടൂ" എന്ന ഓപ്‌ഷൻ ക്ലിക് ചെയ്യണം.
ഇമെയിൽ ഐഡി, പേര്, അവസാന നാമം, പാസ്‌പോർട്ട് നമ്പർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് നമ്പർ, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
ഐഡന്റിറ്റി തെളിയിക്കാനായി ഒരു സ്ഥിരീകരണ ഘട്ടമുണ്ട് ഇതിന് സാധാരണയായി ഒ ടി പിയാണ് ഉപയോഗിക്കുന്നത്.
പരിശോധിച്ചുറപ്പിക്കൽ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ക്രെഡിറ്റ് റിപ്പോർട്ടിനൊപ്പം നിങ്ങളുടെ സിബിൽ സ്‌കോറും കാണാനാകും.
ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരാൾക്ക് അനുയോജ്യമായ വായ്പയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.