ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡിൽ നിന്നും നിതാ അംബാനി പുറത്തിറങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിത അംബാനിയുടെ അധ്യക്ഷ നിയമനം
ദില്ലി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിത അംബാനി തലപ്പത്തേക്ക് എത്തും. റിലയൻസ് ഫൌണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി കമ്പനിയുടെ ചെയറ്പേഴ്സണാകുംഎന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയണമാണ് നടക്കുന്നത്.
ഡിസ്നി ഇന്ത്യയുടെ 61 ശതമാനം ഓഹരികളാണ് വയാകോം 18 വാങ്ങുന്നത്. 33,000 കോടി രൂപയുടെ ഓഹരികൾ കൈമാറുന്നതിനായുളള പ്രാഥമിക കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടിരുന്നു.
undefined
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡിൽ നിന്നും നിതാ അംബാനി പുറത്തിറങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിത അംബാനിയുടെ അധ്യക്ഷ നിയമനം. നിലവിൽ റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് നിത. സംഗീതത്തിൻ്റെയും നാടകത്തിൻ്റെയും പ്രധാന വേദിയായി മാറിയ മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ സ്ഥാപക കൂടിയാണ് അവർ.
റിലയൻസിനും ഡിസ്നിക്കും ഓരോ സ്ട്രീമിംഗ് സേവനവും 120 ടെലിവിഷൻ ചാനലുകളും ഉണ്ട് ഈ കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യയുടെ 28 ബില്യൺ ഡോളറിൻ്റെ മീഡിയ, വിനോദ വിപണിയിൽ റിലയൻസിൻ്റെ ശക്തി കൂടും.