നിത അംബാനിയുടെ ലെഹങ്കയുടെ രഹസ്യം; കണ്ണുതള്ളി മുകേഷ് അംബാനി, അനന്ത് അംബാനിയുടെ വിവാഹ ആഘേഷം പൊടിപൊടിക്കുന്നു

By Web Team  |  First Published Feb 19, 2024, 4:54 PM IST

നിതാ അംബാനിയുടെ വസ്ത്രം മാത്രമല്ല, അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും ഐക്യത്തിനായി മനോഹരമായ ദുപ്പട്ട നെയ്തെടുക്കാൻ നിത അംബാനി ഏൽപ്പിച്ചിരിക്കുന്നത് ഈ കരകൗശല വിദഗ്ധരെ തന്നെയാണ്.


രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ് അടുത്തമാസം. എന്നാൽ വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ ആഴ്ചതന്നെ ആരംഭിച്ചുകഴിഞ്ഞു. പരമ്പരാഗത ഗുജറാത്തി ശൈലിയിൽ ആണ് വിവാഹത്തിന് മുൻപ് നടത്തുന്ന ആദ്യ പരിപാടി അംബാനി കുടുംബം നടത്തിയിരിക്കുന്നത്.  'ലഗാൻ ലഖ്വാനു' എന്നറിയപ്പെടുന്ന ചടങ്ങിൽ എല്ലാവരുടെയും കണ്ണുകൾ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയിലായിരുന്നു. കാരണം എന്താണെന്നല്ലേ.. അനാമിക ഖന്ന ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായാണ് നിതാ അംബാനി ചടങ്ങിൽ എത്തിയത്.

ചടങ്ങിലെ മുഖ്യാകർഷണം നിത അംബാനി തന്നെയായിരുന്നെന്ന് പറയാം. ഈ ലെഹങ്കയുടെ പ്രത്യേകത എന്താണെന്നല്ലേ.. ആരി, സർദോസി, ത്രെഡ് വർക്കുകൾ ചെയ്ത സത്രംഗ ലെഹങ്ക കരകൗശല വിദഗ്ധർ കൈകൊണ്ട് നെയ്ത തുണി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്വദേശ് കരകൗശലത്തൊഴിലാളികൾ കൈകൊണ്ട് നെയ്തെടുത്തതാണ് ഘർചോല ഒദ്‌നി, ഇതുപയോഗിച്ചാണ് അനാമിക ഖന്ന ലെഹങ്ക തയ്യാറാക്കിയിരിക്കുന്നത്. 

Latest Videos

undefined

നിതാ അംബാനി മുകൈ എടുത്താണ് കരകൗശല വിദഗ്ദരെകൊണ്ട് വസ്ത്രങ്ങൾക് വേണ്ട തുണി നെയ്യിപ്പിച്ചത്. മുകേഷ് അംബാനിയും നിതയുടെ ഈ ഉദ്യമത്തിന് സപ്പോർട്ട് നൽകിയിട്ടുണ്ട്. നിതാ അംബാനിയുടെ വസ്ത്രം മാത്രമല്ല, അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും ഐക്യത്തിനായി മനോഹരമായ ദുപ്പട്ട നെയ്തെടുക്കാൻ നിത അംബാനി ഏൽപ്പിച്ചിരിക്കുന്നത് ഈ കരകൗശല വിദഗ്ധരെ തന്നെയാണ്. കച്ചിൽ നിന്നും ലാൽപൂരിൽ നിന്നുമുള്ള കരകൗശല വിദഗ്ധരാണ് ഇതിനായി എത്തുന്നത്.  മഹാരാഷ്ട്രയിലെ പൈതാനി, ഗുജറാത്തിലെ ബന്ധാനി എന്നിങ്ങനെ രണ്ട് കരകൗശല ശൈലികൾ സംയോജിക്കുന്ന ദുപ്പട്ടയാണ് നെയ്യുന്നത്. 

ഈ ഉദ്യമം പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, പഴക്കമുള്ള കരകൗശലവിദ്യ സംരക്ഷിക്കാം സഹായിക്കുകയും, ചെയ്യും ഒപ്പം, തലമുറകൾക്ക് അതിൻ്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. 

രാജ്യത്തെ ഏറ്റവും വലിയ ധനികൻ തന്റെ മകന്റെ വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് സമ്മാനങ്ങൾ നൽകുന്നതും വളരെ വ്യത്യസ്‍തമായ ഒന്നാണ്.  മഹാബലേശ്വറിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത പ്രത്യേക മെഴുകുതിരികൾ ആണ് അതിഥികൾക്ക് സമ്മാനിക്കുക. 
 

click me!