പുതിയ സാമ്പത്തിക വർഷം. പുതിയ നികുതി നിയമങ്ങൾ; മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം

By Web Team  |  First Published Apr 2, 2024, 6:42 PM IST

കേന്ദ്ര നികുതി നിയമങ്ങളിലെ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം  കുറിക്കുകയാണ്. അതോടൊപ്പം തന്നെ ആദായ നികുതി സംബന്ധിച്ച കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു. കേന്ദ്ര നികുതി നിയമങ്ങളിലെ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 നികുതി സ്ലാബുകൾ ഇപ്രകാരമായിരിക്കും: 3 ലക്ഷം മുതൽ 6 ലക്ഷം വരെയുള്ള വരുമാനത്തിന് 5% നികുതിയും 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10% നികുതിയും 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15%, 12 ലക്ഷം മുതൽ 15 ലക്ഷം വരെ   20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 30 ശതമാനവും നികുതി ചുമത്തും. 

Latest Videos

undefined

പഴയ നികുതി വ്യവസ്ഥയ്ക്ക് മുമ്പ് ബാധകമായിരുന്ന 50,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇപ്പോൾ പുതിയ നികുതി വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി ബാധകമായ  വരുമാനം കുറയ്ക്കുന്നതിന് സഹായിക്കും.5 കോടിക്ക് മുകളിലുള്ള വരുമാനത്തിന് 37% എന്ന ഉയർന്ന സർചാർജ് നിരക്ക് 25% ആയി കുറച്ചു.  

2023 ഏപ്രിൽ 1-നോ അതിനുശേഷമോ ഇഷ്യൂ ചെയ്യുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യൂരിറ്റി വരുമാനം, മൊത്തം പ്രീമിയം ₹5 ലക്ഷം കവിയുന്നുവെങ്കിൽ, അത് നികുതിക്ക് വിധേയമായിരിക്കും.

സർക്കാർ ഇതര ജീവനക്കാരുടെ ലീവ് എൻക്യാഷ്‌മെന്റ് നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായിരുന്നെങ്കിലും  അത് 25 ലക്ഷം രൂപയായി ഉയർത്തിയതും പ്രാബല്യത്തിൽ വന്നു.

നികുതി ഫയലിംഗ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും പുതിയ  നികുതി വ്യവസ്ഥകളിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള  സമീപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.  , നികുതിദായകർക്ക്  പ്രയോജനകരമാണെങ്കിൽ പഴയ നികുതി വ്യവസ്ഥയിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ടായിരിക്കും.

click me!