ഇന്ത്യയിൽ വെച്ച് വിവാഹം കഴിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് തനിക്ക് പ്രചോദനമായതെന്ന് അനന്ത് അംബാനി
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ മകനായ അനന്ത് അംബാനിയുടെ വിവാഹമാണ്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പരമ്പരാഗത ഗുജറാത്തി ശൈലിയിലാണ് ആഘോഷങ്ങൾ. വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങൾ മാർച്ച് 1 മുതൽ ഗുജറാത്തിലെ ജാംനഗറിൽ നടക്കും. വിവാഹം ജൂലൈ 12ന് ആണ്. അത്യാഡംബരം നിറയുന്ന വിവാഹം എന്തുകൊണ്ട് ജാംനഗറിൽ നടത്തുന്നുവെന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അനന്ത് അംബാനി.
തൻ്റെ മുത്തശ്ശിയുടെ ജന്മസ്ഥലമാണെന്നതും മുത്തച്ഛൻ ധീരുഭായ് അംബാനിയും തന്റെ പിതാവും തങ്ങളുടെ ബിസിനസ്സ് ആരംഭിച്ച സ്ഥലമാണെന്നതും ജാംനഗർ വിവാഹ വേദിയായി തെരഞ്ഞെടുക്കാനുള്ള കാരണമാണെന്ന് അനന്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. “ഞാൻ ഇവിടെയാണ് വളർന്നത്, വിവാഹം ഇവിടെ വെച്ച നടത്തുന്നത് തന്റെ ഭാഗ്യമാണ്. ഇത് എൻ്റെ അച്ഛന്റെ ജന്മഭൂമിയുമാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അനന്ത് പറഞ്ഞു.
undefined
മറ്റൊരു പ്രധാന കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെഡ് ഇൻ ഇന്ത്യ’ ആഹ്വാനമാണ്. ഇന്ത്യയിൽ വെച്ച് വിവാഹം കഴിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് തനിക്ക് പ്രചോദനമായതെന്നും അനന്ത് പറഞ്ഞു.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ആരൊക്കെ പങ്കെടുക്കും?
അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് ചെയർ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്.