'കല്യാണത്തിനിടയിലും കച്ചവടം' ഇത് മെറ്റ - റിലയൻസ് ബിസിനസ് സ്റ്റൈൽ,

By Web Team  |  First Published Apr 2, 2024, 2:56 PM IST

ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി എൻസിആർ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത് .


നന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ ചടങ്ങിലേക്ക് ലോകത്തെ പല സമ്പന്നരും ഒഴുകിയെത്തിയത് നാം കണ്ടു. വെറും കല്യാണം കൂടി തിരിച്ചു പോകാനെത്തിയവരാണ് അവരിൽ പലരും എന്ന് തെറ്റിദ്ധരിച്ചോ? എങ്കിൽ തെറ്റിപ്പോയി.. ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗും റിലയൻസും കൂലംകുഷമായ ചില ചർച്ചകളിലായിരുന്നു.  ഇന്ത്യയിലെ ആദ്യത്തെ ഡേറ്റാ സെൻറർ ചെന്നൈയിലെ റിലയൻസ് ഇൻഡസ്ട്രീസ് കാമ്പസിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ ചർച്ച. ആഘോഷങ്ങളിലെല്ലാം പങ്കെടുത്ത് സംരംഭവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു തീരുമാനവും എടുത്താണ് സക്കർബർഗ് മടങ്ങിയതെന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലേക്കുള്ള   ഉള്ളടക്കം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഡേറ്റാ സെന്റർ.  .

 നിലവിൽ,  മെറ്റയുടെ ഇന്ത്യൻ ഉപയോക്താക്കൾക്കായുള്ള ഡേറ്റാ സെൻറർ സിംഗപ്പൂരിലാണുള്ളത്  . എന്നാൽ ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ട്രാൻസ്മിഷൻ ചെലവ് കുറയ്ക്കുന്നതിനും പ്രാദേശിക പരസ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിൽ ഒരു ഡേറ്റ സെന്റർ സ്ഥാപിക്കുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിലെ അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ്  റിലയൻസ് ഇൻഡസ്ട്രീസിന്റെ 10 ഏക്കർ കാമ്പസ് സ്ഥിതി ചെയ്യുന്നത്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ്, റിലയൻസ് ഇൻഡസ്ട്രീസ്, ഡിജിറ്റൽ റിയാലിറ്റി എന്നിവയുടെ  സംയുക്ത സംരംഭമാണിത്. ഇതിന് 100-മെഗാവാട്ട്  വരെ ഐടി ലോഡ് കപ്പാസിറ്റി നൽകാൻ കഴിയും.
 
ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി എൻസിആർ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത് . ഫേസ്ബുക്കിന് ഇന്ത്യയിൽ 314.6 ദശലക്ഷം ഉപയോക്താക്കളുണ്ട്, ഇൻസ്റ്റാഗ്രാമിന് 350 ദശലക്ഷം ഉപയോക്താക്കളും വാട്ട്‌സ്ആപ്പിന് 480 ദശലക്ഷം ഉപയോക്താക്കളുമുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം മാർക്ക് സക്കർബർഗിന്റെ മാതൃരാജ്യമായ അമേരിക്കയേക്കാൾ ഇരട്ടിയാണ്. നിലവിൽ, ആഗോള ഡാറ്റയുടെ 20 ശതമാനം സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഡാറ്റാ സെന്റർ ശേഷിയിൽ ഇന്ത്യയുടെ ആഗോള വിഹിതം 3 ശതമാനം മാത്രമാണ് .

Latest Videos

tags
click me!