8,300 കോടി സംഭാവന ചെയ്യാൻ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്; ആർക്കാണ് ഈ ഭീമൻ തുക ലഭിക്കുക

By Web Team  |  First Published May 29, 2024, 6:15 PM IST

തന്റെ മുൻ ഭർത്താവ് ബിൽ ഗേറ്റ്‌സുമായി സഹകരിച്ച്  ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ്  തന്റെ ലക്ഷ്യമെന്ന് മെലിൻഡ വ്യക്തമാക്കി


ന്നും രണ്ടും അല്ല, 8,300 കോടി രൂപ!..ഇത്ര വലിയ തുക കേൾക്കുമ്പോൾ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനത്തിന്റെ വാർഷിക വരുമാനമാണെന്നൊന്നും കരുതേണ്ട. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സാമൂഹിക പ്രവർത്തക മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്  നൽകാൻ പോകുന്ന സംഭാവനയുടെ കണക്കാണിത്  . ആഗോളതലത്തിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ തുക കൈമാറുക. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യയായ ഫ്രഞ്ച് ഗേറ്റ്സ് അടുത്തിടെയാണ് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങിയത്.  ഭാവിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൽ ഗേറ്റ്‌സിൽ നിന്ന് 12 ബില്യൺ ഡോളർ മെലിൻഡയ്ക്ക് ലഭിച്ചിരുന്നു. ഏകദേശം 25 വർഷം മുമ്പാണ് തന്റെ മുൻ ഭർത്താവ് ബിൽ ഗേറ്റ്‌സുമായി സഹകരിച്ച്  ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ്  തന്റെ ലക്ഷ്യമെന്ന് മെലിൻഡ വ്യക്തമാക്കി.

27 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ൽ വിവാഹമോചിതരായ ബിൽ ഗേറ്റ്സും മെലിൻഡയും ഫൗണ്ടേഷനിൽ ഒരുമിച്ച്  പ്രവർത്തനം തുടരാൻ ആദ്യം തീരുമാനിച്ചിരുന്നു.  ഒടുവിൽ കൂടുതൽ സ്വതന്ത്രമായ പാത പിന്തുടരാൻ തീരുമാനിച്ചതിന്റെ ഫലമായാണ് മെലിൻഡ,  ഫൗണ്ടേഷനിൽ നിന്ന് പടിയിറങ്ങിയത്. അമേരിക്കക്കുള്ളിലെ പ്രത്യുത്പാദന അവകാശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾപ്പെടെ, ആഗോളതലത്തിൽ സ്ത്രീകളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ പിന്തുണയ്ക്കുന്നതിനാണ് മെലിൻഡ പ്രഥമ പരിഗണന നൽകുന്നത്.

Latest Videos

മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ, ഒളിമ്പിക് അത്‌ലറ്റ് അലിസൺ ഫെലിക്‌സ്, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അവാ ഡുവെർനെ എന്നിവരുൾപ്പെടെ വിവിധ വ്യക്തികൾ നടപ്പാക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന് മെലിൻഡ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് മാത്രം 20 മില്യൺ ഡോളർ  ആണ് മെലിൻഡ നൽകുക

click me!