സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസ് സ്കീമുകൾ. രണ്ട് സ്കീമുകളുടെയും വിശദാംശങ്ങളെക്കുറിച്ച് അറിയാം
രാജ്യത്ത് വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുണ്ട്. ജനപ്രിയമായ പല ഓപ്‌ഷനുകളും പോസ്റ്റ് ഓഫീസ് സ്കീമുകൾ വഴി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടിട്ടുണ്ട്. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകളുടെ ആവശ്യങ്ങൾക്കനുസരിച്ച് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചിരുന്നു. ഇതുകൂടാതെ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സുകന്യ സമൃദ്ധി യോജനയ പദ്ധതിയും നിലവിലുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ളതാണ് രണ്ട് സ്കീമുകളും. രണ്ട് സ്കീമുകളുടെയും വിശദാംശങ്ങളെക്കുറിച്ച് അറിയാം
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം
undefined
ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. 2 വർഷത്തേക്ക് ഈ സ്കീമിൽ പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 7.50 ശതമാനം പലിശ ലഭിക്കും. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.ഈ സ്കീമിന് കീഴിൽ നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,32,044 ലക്ഷം രൂപ ലഭിക്കും.
സുകന്യ സമൃദ്ധി യോജന
2014-ൽ ആണ് കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. സ്ത്രീകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ പദ്ധതി രൂപീകരിച്ചത്. ഈ സ്കീമിന് കീഴിൽ, പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞാൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. 21 വയസ്സുള്ളപ്പോൾ മുഴുവൻ തുകയും പിൻവലിക്കാം.
മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റും സുകന്യ സമൃദ്ധി യോജന പദ്ധതിയും സ്ത്രീകളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആരംഭിച്ചതാണ്, എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം ഒരു ഹ്രസ്വകാല സമ്പാദ്യ പദ്ധതിയാണ് എന്നതാണ്. സുകന്യ സമൃദ്ധി യോജന ഒരു ദീർഘകാല സേവിംഗ്സ് സ്കീമാണ്.