മേയിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധിയുടെ പൂർണ വിവരങ്ങൾ അറിയാം

By Web Team  |  First Published Apr 29, 2024, 12:05 PM IST

മെയ് മാസത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും.


ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം സമയബന്ധിതമായി ചെയ്തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്താൽ അബദ്ധമാകും. അതിനാൽ ബാങ്ക് ഏതൊക്കെ ദിവസങ്ങളിൽ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. മെയ് മാസത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒമ്പത് അവധികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആശ്രയിച്ച് അവധിദിനങ്ങൾ വ്യത്യാസപ്പെടാം  

2024 മെയ് മാസത്തിലെ ബാങ്ക് അവധിദിനങ്ങളുടെ ലിസ്റ്റ്

Latest Videos

undefined


മെയ് 1 (ബുധൻ): മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, മണിപ്പൂർ, പശ്ചിമ ബംഗാൾ, ഗോവ, ബിഹാർ, കേരളം എന്നിവിടങ്ങളിൽ മഹാരാഷ്ട്ര ദിനം/മെയ് ദിനം (തൊഴിലാളി ദിനം) പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 5 (ഞായർ) ബാങ്ക് അവധി 

മെയ് 7 (ചൊവ്വ): ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും.

മെയ് 8 (ബുധൻ): രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 10 (വെള്ളി): ബസവ ജയന്തി/അക്ഷയ തൃതീയ പ്രമാണിച്ച് കർണാടകയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 11 (രണ്ടാം ശനിയാഴ്ച) ബാങ്ക് അവധി 

മെയ് 12 (ഞായർ) ബാങ്ക് അവധി 

മെയ് 13 (തിങ്കൾ): ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മു കശ്മീരിലെ ബാങ്കുകൾ അടച്ചിടും.

മെയ് 16 (വ്യാഴം): സംസ്ഥാന ദിനത്തോടനുബന്ധിച്ച് സിക്കിമിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 19 (ഞായർ) ബാങ്ക് അവധി 

മെയ് 20 (തിങ്കൾ): 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ബാങ്കുകൾ അടച്ചിടും.

മെയ് 23 (വ്യാഴം): ത്രിപുര, മിസോറാം, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് സംസ്ഥാനം, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ ബാങ്കുകൾ ബുദ്ധ പൗർണിമയ്ക്ക് അടച്ചിടും.

മെയ് 25 (ശനി): നസ്‌റുൽ ജയന്തി, ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനായി ത്രിപുരയിലും ഒഡീഷയിലും ബാങ്കുകൾ അടച്ചിടും.

മെയ് 26 (ഞായർ) ബാങ്ക് അവധി 

click me!