നിക്ഷേപകർക്ക് റെക്കോർഡ് ലാഭവിഹിതം നൽകി എൽഐസി; സർക്കാറിന് എത്ര ലഭിക്കും?

By Web Team  |  First Published May 28, 2024, 3:18 PM IST

2024 മാർച്ച് പാദത്തിൽ 13,782 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയതോടെ സർക്കാരിനും മികച്ച ലാഭവിഹിതം ലഭിക്കും. 3,662 കോടി രൂപയാണ് സർക്കാരിന്  കൈമാറുക.


നിക്ഷേപകർക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ലാഭവിഹിതം നൽകി എൽഐസി.  ഇതനുസരിച്ച് ഓഹരിയൊന്നിന് 6 രൂപ ലാഭവിഹിതം നിക്ഷേപകർക്ക് ലഭിക്കും.. 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനി ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം നൽകിയിരുന്നു. 2024 മാർച്ച് പാദത്തിൽ 13,782 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയതോടെ സർക്കാരിനും മികച്ച ലാഭവിഹിതം ലഭിക്കും. 3,662 കോടി രൂപയാണ് സർക്കാരിന്  കൈമാറുക. എൽഐസിയിൽ  സർക്കാരിന്  96.50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 13,191 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ എൽഐസിയുടെ അറ്റാദായം രണ്ട് ശതമാനത്തോളമാണ് വർധിച്ചത്. 2023-24 സാമ്പത്തിക വർഷം  എൽഐസിയുടെ അറ്റാദായം 40,676 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 36,397 കോടി രൂപയായിരുന്നു

Latest Videos

എൽഐസിയുടെ മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2023-24 ജനുവരി-മാർച്ച് പാദത്തിൽ 2,50,923 കോടി രൂപയായി ഉയർന്നു, ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 2,00,185 കോടി രൂപയായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ എൽഐസിയുടെ മൊത്തം പ്രീമിയം വരുമാനം 4,75,070 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4,74,005 കോടി രൂപയായിരുന്നു.അതേ സമയം എൽഐസിയുടെ പുതിയ ബിസിനസ്സിൽ 1.6 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 3,704 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 3,645 കോടി രൂപ മാത്രമാണ്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എൽഐസിയുടെ വിപണി വിഹിതം 58.87 ശതമാനമായിരുന്നു.

click me!