എൽജിബിടിക്യൂ വിഭാഗങ്ങളോട് വിവേചനം പാടില്ല, ബാങ്കുകളോട് കേന്ദ്രം; ജോയിൻ്റ് അക്കൗണ്ട് തുറക്കാൻ തടസ്സങ്ങൾ ഇല്ല

By Web Team  |  First Published Aug 30, 2024, 5:35 PM IST

എൽജിബിടിക്യൂ വിഭാഗങ്ങളിലുള്ളവർക്ക് ഒരു  ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം


ൽജിബിടിക്യൂ വിഭാഗങ്ങളിലുള്ളവരോട് സമൂഹത്തിന്റെ സമീപനത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തമായി തൊഴിൽ കണ്ടെത്തുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന അവസരത്തിൽ ആ പണം സൂക്ഷിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഇവർ ബാങ്കുകളെ ആശ്രയിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ബാങ്ക് സേവനം തേടുന്നവർക്ക് ഇപ്പോഴിതാ ഒരു ശുഭവാർത്ത. എൽജിബിടിക്യൂ വിഭാഗങ്ങളിലുള്ളവർക്ക് ഒരു  ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്വിയർ ബന്ധത്തിലുള്ള ഒരാളെ നോമിനിയായി നാമനിർദ്ദേശം ചെയ്യുന്നതിനും യാതൊരു നിയന്ത്രണവുമില്ല.

ക്വിയർ കമ്മ്യൂണിറ്റിയിലെ വ്യക്തികൾക്ക് ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും അക്കൗണ്ട്  ഉടമ മരണപ്പെട്ടാൽ അക്കൗണ്ടിലെ ബാലൻസ് ലഭിക്കുന്നതിന് ക്വീർ ബന്ധത്തിലുള്ള ഒരു വ്യക്തിയെ നോമിനിയായി നാമനിർദ്ദേശം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. ഓഗസ്റ്റ് 21-ന് എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക്   ഇക്കാര്യത്തിൽ വ്യക്തത വരുത്തി നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെ സഹായിക്കുന്നതിനായി എല്ലാ ഫോമുകളിലും അപേക്ഷകളിലും പ്രത്യേകമായി 'മൂന്നാം ലിംഗം' കോളം ഉൾപ്പെടുത്താൻ 2015 ൽ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.  

Latest Videos

undefined

നിരവധി ബാങ്കുകൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്   2022-ൽ 'റെയിൻബോ സേവിംഗ്സ് അക്കൗണ്ട്' ആരംഭിച്ചിട്ടുണ്ട്.  ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഉയർന്ന സേവിംഗ്സ് നിരക്കുകളും നൂതന ഡെബിറ്റ് കാർഡ് സൗകര്യങ്ങളും പോലുള്ള സേവനങ്ങൾ  അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും.

 ക്വിയർ കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറംഗ സമിതി കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രം രൂപീകരിച്ചിരുന്നു.എൽജിബിടിക്യൂ വ്യക്തികളോടുള്ള വിവേചനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബലപ്രയോഗം, അക്രമം, ഉപദ്രവം എന്നിവയിൽ നിന്ന് എൽജിബിടിക്യു വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ വിപുലീകരിക്കുന്നതും സമിതി പരിശോധിക്കും .

click me!