ബ്രിട്ടീഷ് രാജാവിന്റെ ആസ്തി കുതിക്കുന്നു; ഒരു വർഷത്തിനുള്ളിൽ കൂടിയത് 100 കോടിയോളം

By Web Team  |  First Published May 18, 2024, 3:06 PM IST

വെയിൽസ് രാജകുമാരനായി അധികാരത്തിലിരിക്കുമ്പോൾ ചാൾസ് ഡച്ചി ഓഫ് കോൺവാളിൽ നിന്ന് പ്രതിവർഷം ഏകദേശം 23 ദശലക്ഷം പൗണ്ട് വരുമാനം നേടിയിരുന്നു.


ബ്രിട്ടന്റെ  ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി എത്രയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചാൾസ് രാജാവിന്റെ ആസ്തി ഗണ്യമായി വർധിച്ചിട്ടുണ്ട്. നിലവിൽ 770 മില്യൺ ഡോളർ ആസ്തിയുള്ള ചാൾസ് യുകെയിലെ 258-ാമത്തെ ധനികനാണ്.

2024-ലെ സൺഡേ ടൈംസിന്റെ സമ്പന്ന പട്ടിക അനുസരിച്ച്, ചാൾസിന്റെ വ്യക്തിഗത ആസ്തി കഴിഞ്ഞ വർഷം 12 മില്യൺ ഡോളർ വർദ്ധിച്ചു. ചാൾസിന്റെ അമ്മയും ബ്രിട്ടന്റെ രാജ്ഞിയുമായിരുന്ന എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നൻ ആണ് നിലവിൽ ചാൾസ്. 2022 സെപ്റ്റംബറിൽ ആണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. മരിക്കുമ്പോൾ രാജ്ഞിയുടെ സ്വകാര്യ ആസ്തി 468 മില്യൺ ഡോളറായിരുന്നു.

Latest Videos

undefined

തന്റെ അമ്മയുടെ മരണശേഷം, നോർഫോക്കിലെ സാൻഡ്രിംഗ്ഹാം, അബർഡീൻഷെയറിലെ ബാൽമോറൽ എന്നീ സ്വകാര്യ എസ്റ്റേറ്റുകൾ ചാൾസ് രാജാവ് ഏറ്റെടുത്തു. ഈ ആസ്തികൾ അദ്ദേഹത്തിൻ്റെ വരുമാനം വർധിപ്പിച്ചിട്ടുണ്ട്. ക്രൗൺ എസ്റ്റേറ്റ്, ഡച്ചി ഓഫ് ലങ്കാസ്റ്റർ എന്നിവ അദ്ദേഹത്തിന് സ്വന്തമാണ്. 

സൺഡേ ടൈംസ്, ചാൾസിന്റെ ആസ്തി കണക്കാക്കാൻ അദ്ദേഹത്തിൻ്റെ  സ്വകാര്യ ആസ്തികൾ മാത്രം ആണ് കണക്കിലെടുത്തിരിക്കുന്നത്. 

അടുത്തിടെയാണ് ചാൾസിന് അർബുദം സ്ഥിരീകരിച്ചത്. വെയിൽസ് രാജകുമാരനായി അധികാരത്തിലിരിക്കുമ്പോൾ ചാൾസ് ഡച്ചി ഓഫ് കോൺവാളിൽ നിന്ന് പ്രതിവർഷം ഏകദേശം 23 ദശലക്ഷം പൗണ്ട് വരുമാനം നേടിയിരുന്നു. തൻ്റെയും കുടുംബത്തിൻ്റെയും അനൗദ്യോഗിക ചെലവുകൾക്കും പേഴ്‌സണൽ സ്റ്റാഫ്, ഓഫീസ്, ഔദ്യോഗിക ഭവനങ്ങൾ എന്നിവയുടെ ഔദ്യോഗിക ചെലവുകൾക്കും അദ്ദേഹം ഈ തുക ചെലവഴിച്ചു. 

അമ്മയുടെ മരണശേഷം രാജ്യാധികാരിയായി ചുമതലയേറ്റ ചാൾസ്, നിലവിൽ യുകെയിലെ ഏറ്റവും ധനികരായ 350 വ്യക്തികളിലും കുടുംബങ്ങളിലും 258-ാം സ്ഥാനത്താണ്  2023 ൽ 263-ാം സ്ഥാനത്തായിരുന്നു ചാൾസ്. 

click me!