കെട്ടിടത്തിൻ്റെ മുഴുവൻ താക്കോലുകളും റിട്ട് ഹർജിയിൽ എതിർകക്ഷികളായ കൊച്ചി സെൻ്ററൽ പൊലീസ് സ്റ്റേഷൻ അധികാരികൾ വിചാരണ കോടതിയിൽ താക്കോൽക്കൂട്ടം ഏൽപ്പിക്കണമെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്
കൊച്ചി. സ്വർണ വ്യാപാരികളുടെ എറണാകുളത്തെ ഐ എസ് പ്രസ്സ് റോഡിലെ സ്വർണ്ണ ഭവൻ ആസ്ഥാന മന്ദിരത്തിന് പൊലീസ് പ്രൊട്ടക്ഷനു വേണ്ടി നൽകിയ റിട്ട് പെറ്റീഷൻ കേരള ഹൈക്കോടതി തീർപ്പാക്കി. സംഘടനയിൽനിന്ന് പുറത്തുപോയവർ സ്വർണഭവൻ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മീറ്റിംഗ് കൂടുന്നതിന് പൊലീസ് പ്രൊട്ടക്ഷൻ ആവിശ്യപ്പെട്ടുകൊണ്ട് നൽകിയ റിട്ട് ഹർജി ജസ്റ്റിസ് വി. രാജാ വിജയരാഘവനാണ് തീർപ്പാക്കി ഉത്തരവാക്കിയത്. ഇതുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങൾക്ക് വിചാരണ കോടതിയിൽ സിവിൽ സ്യൂട്ടാണ് നൽകേണ്ടതെന്നും കെട്ടിടത്തിൻ്റെ എല്ലാ അവകാശ വാദങ്ങളും വിചാരണ കോടതിയാണ് പരിഹരിക്കേണ്ടതെന്നുമാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ വിധിന്യായത്തിൽ പറഞ്ഞത്.
undefined
കെട്ടിടത്തിൻ്റെ മുഴുവൻ താക്കോലുകളും റിട്ട് ഹർജിയിൽ എതിർകക്ഷികളായ കൊച്ചി സെൻ്ററൽ പൊലീസ് സ്റ്റേഷൻ അധികാരികൾ വിചാരണ കോടതിയിൽ താക്കോൽക്കൂട്ടം ഏൽപ്പിക്കണമെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്വർണ്ണ ഭവൻ വസ്തു വകകളുടെ പൂർണ്ണരേഖകൾ ഡോ. ബി ഗോവിന്ദൻ പ്രസിഡന്‍റായ സംഘടയുടെ പേരിലാണെന്നും, സംഘടനയുടെ ഔദ്യോഗിക മീറ്റിംഗിൽ അതിക്രമിച്ച് കയറി അസോസിയേഷൻ പ്രവർത്തകരെ പരുക്കേൽപ്പിച്ചവർക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ടന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. അസോസിയേഷന് വേണ്ടി അഡ്വ. നേമം ചന്ദ്രബാബുവാണ് ഹാജരായത്.
സ്വർണഭവൻ കേസ് തീർപ്പാക്കിയ ഹൈക്കോടതി നടപടി ഓൾ കേരള ഗോൾഡ് സിൽവർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. സംഘടനയിൽ നിന്നും പുറത്താക്കിയ ചിലർ അനാവശ്യമായി വ്യവഹാരം നടത്തി സ്വർണ്ണഭവൻ പിടിച്ചെടുക്കാം എന്നത് വ്യാമോഹം മാത്രമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ബി ഗോവിന്ദനാണ് അധ്യക്ഷത വഹിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡണ്ട് റോയി പാലത്തറ, വർക്കിംഗ് ജനറൽ സെക്രട്ടറി സി വി കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിമാരായ എൻ വി പ്രകാശ്, അഹമ്മദ് പൂവിൽ, അബ്ദുൽ അസീസ്, കണ്ണൻ ശരവണ, അരുൺ നായിക്ക്,ജെയിംസ് ജോസ്, അസീസ് ഏർബാദ് എന്നിവർ പ്രസംഗിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം