'ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ' ഷോപ്പിങ്ങ് സമുച്ചയം കൊല്ലം ചിന്നക്കടയിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു.
'ലോകത്തിലെ ഏറ്റവും വലിയ' സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സ് കൊല്ലത്തിന്റെ വാണിജ്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. ദക്ഷിണ കേരളത്തിലെ 'ഏറ്റവും വലിയ ഷോപ്പിങ്ങ് സമുച്ചയ'ത്തിന് മാർച്ച് 25-ന് കൊല്ലം ചിന്നക്കടയിൽ തിരശ്ശീല ഉയരുകയാണ്.
ഒരു ലക്ഷത്തിലേറെ ചതുരശ്രയടിയിൽ വ്യാപിച്ച് കിടക്കുന്ന വിസ്മയലോകമാണ് കല്യാൺ സിൽക്സ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര ഷോപ്പിങ്ങ് രീതികൾ അവലംബിച്ച് രൂപകൽപന ചെയ്ത ഷോറൂം ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമാണ് കൊല്ലത്തെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
undefined
എക്സ്ക്ലൂസീവ് ബ്രൈഡൽ ഡിസൈൻ ബൊത്തീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ & ഹാൻഡ് ബാഗ് സെക്ഷൻ, ഹോം ഡെക്കോർ, കോസ്റ്റൂം ജൂവല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് സവിശേഷതകൾ.
കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡർ പൃഥ്വിരാജ് സുകുമാരൻ ഷോറൂം കൊല്ലത്തിന് സമർപ്പിച്ചു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഭദ്രദീപം തെളിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഹണി ബെഞ്ചമിൻ ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് 12 മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. ഷോപ്പിങ്ങ് സമുച്ചയത്തിന്റെ ഭാഗമായ ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും വരും ദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും.