കല്യാൺ സിൽക്സ്: 'കേരളത്തിലെ ഏറ്റവും വലിയ' ഷോപ്പിങ്ങ് സമുച്ചയം കോഴിക്കോട് തുടങ്ങി

By Web Team  |  First Published Mar 21, 2024, 1:04 PM IST

'കോഴിക്കോട്  തൊണ്ടയാട് ജംഗ്ഷനിൽ  സ്ഥിതിചെയ്യുന്ന ഷോപ്പിങ്ങ് സമുച്ചയം യാഥാർത്ഥ്യമാക്കുന്നത്  ഷോപ്പിങ്ങ്  ലോകത്തെ രണ്ട് വലിയ ആശയങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി  ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ  ഹൈപ്പർമാർക്കറ്റും'


കല്യാൺ സിൽക്സിന്റെ 36-ാമത് ഷോറൂം ബ്രാൻഡ് അംബാസഡർ പൃഥ്വിരാജ് സുകുമാരനും മന്ത്രി പി.എ. മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്  തൊണ്ടയാട് ജംഗ്ഷനിൽ  സ്ഥിതിചെയ്യുന്ന ഷോപ്പിങ്ങ് സമുച്ചയം യാഥാർത്ഥ്യമാക്കുന്നത്  ഷോപ്പിങ്ങ്  ലോകത്തെ രണ്ട് വലിയ ആശയങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി  ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ  ഹൈപ്പർമാർക്കറ്റും. - കല്യാൺ സിൽക്സ് അറിയിച്ചു. 

Latest Videos

undefined

രണ്ട് ലക്ഷത്തിലേറെ ചതുരശ്ര അടിയാണ് വിസ്തീർണം. സാരി ഷോറൂമിനും  ഹൈപ്പർമാർക്കറ്റിനും പുറമെ ഒട്ടേറെ സൗകര്യങ്ങളും ഈ സമുച്ചയം സമന്വയിപ്പിക്കുന്നുണ്ട്. കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ  ബൊത്തീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ   സ്റ്റുഡിയോ,  കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ സ്റ്റോർ, ഓൾ ബ്രാന്റ് ലഗ്ഗേജ് ഷോപ്പ്, ടോയ് സ്റ്റോർ,  ഹോം  ഡെക്കോർ, കോസ്റ്റൂം ജൂവല്ലറി സെക്ഷൻ, പ്രാർ‌ത്ഥനാ മുറി എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ട്.

“ആഗോളതലത്തിൽ  ഷോപ്പിങ്ങ് രീതികൾ പുതിയ ദിശയിൽ സഞ്ചരിക്കുകയാണ്. അത്തരം നല്ല മാറ്റങ്ങൾ മലയാളികളുടെ ജീവിതത്തിലേക്ക് ആദ്യമെത്തിക്കുന്നത് കല്യാൺ സിൽക്സ് ആകണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ആ ചിന്തയാണ് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് സമുച്ചയം കോഴിക്കോടിന്റെ മണ്ണിലെത്തിക്കാൻ ഞങ്ങൾക്ക് പ്രേരണയായത്. ടെക്സ്റ്റൈൽ റീട്ടെയിലിങ്ങും, കൺസ്യൂമർ റീട്ടെയിലിങ്ങും  ഒരേ കൂരയ്ക്ക് കീഴിൽ അണിനിരത്തുക വഴി സൗകര്യപ്രദമായ ഒരു ഷോപ്പിങ്ങ് രീതി മലബാറിലെ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ വലിയ മാറ്റങ്ങൾക്കിടയിലും ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയിൽ  ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്ന ഞങ്ങളുടെ പ്രവർത്തനമന്ത്രത്തിന് തെല്ലിട മാറ്റം വന്നിട്ടില്ല എന്ന് മാത്രമല്ല കൂടുതൽ മൂല്യം കല്യാൺ സിൽക്സിന്റെ ലക്ഷോപലക്ഷം ഉപഭോക്താക്കൾക്ക് നൽകുവാനായ് ഞങ്ങൾ കൂടുതൽ കരുത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു” - കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ പട്ടാഭിരാമൻ പറഞ്ഞു.

അഞ്ച് നിലകളിലാണ് ഷോപ്പിങ് സമുച്ചയം. കേരളത്തിലെ ഏറ്റും വലിയ ഹൈപ്പർമാർക്കറ്റാണ്  ഗ്രൗണ്ട് ഫ്ളോറിൽ സ്ഥിതിചെയ്യുന്നതെന്നാണ് കല്യാൺ സിൽക്സ് പറയുന്നത്. പഴവർഗ്ഗങ്ങൾ, പച്ചക്കറി, ധാന്യങ്ങൾ, ക്ഷീരോത്പന്നങ്ങൾ, മധുരപലഹാരങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ,  ഡ്രൈ ഫ്രൂട്ട്സ് എന്നിവയ്ക്ക് പുറമെ  ഹോം അപ്ലയൻസ്,  ക്രോക്കറി, കിച്ചൺ  വെയർ,  ലോൺട്രി  ഐറ്റംസ്  എന്നിവയുടെ ഒരു വലിയ  ശ്രേണി തന്നെ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. വർഷം മുഴുവനും മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളും, ഡിസ്കൗണ്ടുകളും ലോയൽറ്റി  പ്രോഗ്രാമിലൂടെ ഫ്രീ  ഷോപ്പിങ്ങും ഇതിലുപരി MRPയിലും കുറഞ്ഞ വിലയും  കല്യാൺ ഹൈപ്പർമാർക്കറ്റ് ഉറപ്പുവരുത്തുന്നുണ്ട്. ഫ്രീ ഹോം ഡെലിവറിയും ഷോപ്പിങ്ങ് ആപ്പിലൂടെ വീട്ടിലിരുന്ന് തന്നെ ഷോപ്പ് ചെയ്യുവാനുള്ള സൗകര്യവും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്.

ബ്ലൗസ് & റണ്ണിങ്ങ്  മെറ്റീരിയൽസ്,  ലേഡീസ് വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, ഹിജാബ് & പർദ, നൈറ്റി & നൈറ്റ് വെയർ, ലേഡീസ് അണ്ടർ ഗാർമെന്റ്സ്, കോസ്മറ്റിക് & ജ്വല്ലറി, പെർഫ്യൂം, ലേഡീസ് & ഗേൾസ് ഫുട്ട് വെയർ & ബാഗ്സ് എന്നിവയാൽ സമൃദ്ധമാണ്  ഒന്നാം നില. സ്ത്രീകൾക്കായ് പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്വപ്നലോകമാണ് രണ്ടാം നില.  വെഡിങ്ങ് സാരീസ്, ഫാൻസി & ഡിസൈനർ സാരീസ്, വെഡിങ്ങ് ഗൗൺ, ലാച്ച & ലെഹംഗ, ചുരിദാർ സ്യൂട്ട്സ്, കേരള സാരി & സെറ്റ് ദോത്തി എന്നിവയുടെ വലിയ ശ്രേണികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. വെഡിങ്ങ് സാരി  സെക്ഷനിൽ ഒരേ സമയം 200-ലധികം കസ്റ്റമേഴ്സിന് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ നില മെൻസ് വെയറിലെ പുതിയ ശ്രേണികളുടെ വലിയ സാമ്രാജ്യമാണ്.  ജെന്റ്സ് റെഡിമെയ്ഡ്സ്, ഷർട്ടിങ്ങ് & സ്യൂട്ടിങ്ങ്, ഗ്രൂം ഡിസൈനർ സ്റ്റുഡിയോ, ജെന്റ്സ് അണ്ടർ ഗാർമെന്റ്സ്, ജെന്റ്സ് & ബോയ്സ് ഫുട്ട് വെയർ എന്നിവയാണ് ഈ ഫ്ളോറിനെ സവിശേഷമാക്കുന്നത്. നാലമത്തെ നില കുട്ടിക്കുരുന്നുകൾക്കായുള്ളതാണ്. ഗേൾസ് റെഡിമെയ്ഡ്, ബോയ്സ് റെഡിമെയ്ഡ്, കിഡ്സ് വെസ്റ്റേൺ വെയർ, ന്യൂബോൺ ബേബി വെയർ എന്നിവയാണ് പ്രധാന ആകർഷണം. ഇതിന് പുറമെ ടോയ് സ്റ്റോർ, വിശാലമായ കിഡ്സ് പ്ലേ ഏരിയ എന്നിവ ഇതേ ഫ്ളോറിൽ തന്നെ ഒരുക്കിയിട്ടുണ്ട്. നാലാം ഫ്ളോറിൽ തന്നെയാണ് ലഗേജസ് & ട്രാവൽ ആക്സസറീസ്,  ഹോം  ഡെക്കോർ & ഫർണിഷിങ്ങ് എന്നീ ഡിപ്പാർട്ട്മെന്റുകൾ. അഞ്ചാം നിലയിൽ ഡിസൈനർ സ്റ്റുഡിയോ, മിനി ഹോം അപ്ലയൻസസ് എന്നിവയ്ക്ക് പുറമെ  ശ്രീ മു ശരവണ ഭവൻ റസ്റ്റോറന്റും പ്രവർത്തിക്കുന്നുണ്ട്. 

“ഇത്തരമൊരു സംരംഭം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന  നെയ്ത്തുകാരുടെയും നൂറിലധികം വരുന്ന  പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ഡിസൈൻ ടീമുകളുടെയും നിശ്ചയദാർഢ്യവും കഠിനപ്രയത്നവുമുണ്ട്. ഇതിന് പുറമെ കല്യാൺ ഹൈപ്പർമാർക്കറ്റിലൂടെ പുതുമ നഷ്ടപ്പെടാതെ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാൻ ഒട്ടേറെ കർഷകരും ചെറുകിട സംരംഭകരും പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മയുടെ പരിശ്രമങ്ങൾ മലബാറിലെ ഉപഭോക്താക്കളുടെ ജീവിതത്തിൽ നല്ലൊരു മാറ്റത്തിന് തുടക്കമിടുമെന്ന് എനിക്കുറപ്പാണ്,” പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.

കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കല്യാൺ വസ്ത്രാലയ MD ടി.എസ്. അനന്തരാമൻ, കോഴിക്കോട് മേയർ Dr. ബീന ഫിലിപ്പ്, എം.എൽ.എ. അഹമ്മദ് ദേവർകോവിൽ, BJP ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ, കെ.എം.പി. കൺസ്ട്രക്ഷൻ മാനേജിങ്ങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ ശ്രേയാംസ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

click me!