കുത്തനെ കുറഞ്ഞ് ജീരകത്തിന്റെ വില; പകുതി വിലയ്ക്ക് വിറ്റ് വ്യാപാരികൾ

By Web Team  |  First Published Jan 23, 2024, 3:14 PM IST

ജീരയുടെ വരവ് ആരംഭിച്ചിട്ടുണ്ടെങ്കിലും,  ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തുക. അങ്ങനെ വരുമ്പോൾ ജീരക വില ഇനിയും കുറയാൻ സാധ്യതയുണ്ട്.


മുംബൈ: ജീരകത്തിന്റെ ശരാശരി വില അൻപത് ശതമാനത്തോളം കുറഞ്ഞു. വ്യാപാരത്തിന്റെ കേന്ദ്രമായ ഗുജറാത്തിലെ ഉഞ്ജയിൽ ജീരകത്തിന്റെ വില കിലോയ്ക്ക് 600 രൂപയിൽ നിന്ന് 300 രൂപയായാണ് കുറഞ്ഞത്. മികച്ച വിളവെടുപ്പ് പ്രതീക്ഷിച്ചതാണ് ഇടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ജീരയുടെ വരവ് ആരംഭിച്ചിട്ടുണ്ടെങ്കിലും,  ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തുക. അങ്ങനെ വരുമ്പോൾ ജീരക വില ഇനിയും കുറയാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ഏകദേശം 1.2 ദശലക്ഷം ഹെക്ടറിൽ കർഷകർ ജീര വിതച്ചിരുന്നു, കൂടുതലും രാജസ്ഥാനിലും ഗുജറാത്തിലും. കഴിഞ്ഞ സീസണിൽ 0.9 ദശലക്ഷം ഹെക്ടർ മാത്രമാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ അനുകൂലമായ കാലാവസ്ഥ കാരണം ഉയർന്ന വിളവെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ വില ഇനിയും കുറയുമെന്ന്  ഗുജറാത്തിലെ ഉൻജാ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി ചെയർമാൻ ദിനേഷ് പട്ടേൽ പറഞ്ഞു. .

Latest Videos

undefined

അടുത്ത മാസത്തോടെ ജീരയുടെ വില കിലോഗ്രാമിന് 250 രൂപയായി കുറയാൻ സാധ്യതയുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങളിൽ വില ഇതേ നിലയിലായിരിക്കുമെന്നും പട്ടേൽ പറഞ്ഞു. ജീരകത്തിന്റെ വില കുറയുന്നത് സുഗന്ധവ്യഞ്ജന വിഭാഗത്തിലെ പണപ്പെരുപ്പം കുറയ്ക്കാൻ സാധ്യതയുണ്ട്, ഇത് കഴിഞ്ഞ മാസം 19.69% ആയിരുന്നു.

2021-22 സീസണിൽ സുഗന്ധവിളയുടെ ശരാശരി വില കിലോയ്ക്ക് 200 രൂപയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. 2023 മാർച്ച് മുതലാണ് വില 450 രൂപ വരെ കടന്ന് ഉയരാൻ തുടങ്ങിയത്. 

അതേസമയം, ചൈന, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മറ്റ് ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതിനാൽ കഴിഞ്ഞ ഒരു മാസമായി ജീരകത്തിന് കയറ്റുമതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20,000 ടൺ ജീരകം കയറ്റുമതി ചെയ്തു.

ഒക്ടോബർ-നവംബർ മാസങ്ങളിൽ വിതച്ച് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആണ് ജീരകം വിളവെടുക്കുന്നത്. മാർച്ച്-മെയ് മാസങ്ങളിൽ ഏറ്റവും ഉയർന്ന വിപണന സീസണാണ്. രാജസ്ഥാനും ഗുജറാത്തുമാണ് ജീരക ഉൽപാദനത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്തിരിക്കുന്നത്. 
 

tags
click me!