ഐടിആർ ഫയൽ ചെയ്തോ; ആദായ നികുതി ഭാരം കുറയ്ക്കാനുള്ള വഴികൾ ഇതാ

By Web Team  |  First Published Apr 6, 2024, 10:39 PM IST

അൽപം ശ്രദ്ധിച്ചാൽ  ആദായനികുതി ഭാരം കുറയ്ക്കുന്നതിനും സാധിക്കും. ആദായ നികുതി ഭാരം കുറയ്ക്കാനുള്ള വഴികൾ


ദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നത് പലപ്പോഴും സങ്കീർണമായ ഒരു ജോലിയാണ്. എന്നാൽ ഇക്കാര്യം ചെയ്യാതിരുന്നാൽ അത് നിയമപരമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് ഇടയാക്കാം. ഇതോടൊപ്പം തന്നെ അൽപം ശ്രദ്ധിച്ചാൽ  ആദായനികുതി ഭാരം കുറയ്ക്കുന്നതിനും സാധിക്കും. 

ആദായ നികുതി ഭാരം കുറയ്ക്കാനുള്ള വഴികൾ
-----------------------------------------

Latest Videos

undefined

മുൻകൂർ നികുതിയുടെ മുൻകൂർ അടവ്:

 ശമ്പള വരുമാനക്കാരല്ലാത്ത വ്യക്തികൾ,ഒരു വർഷത്തേക്കുള്ള അവരുടെ വരുമാനം കണക്കാക്കുകയും അതിനനുസരിച്ച് മുൻകൂർ നികുതി അടയ്ക്കുകയും ചെയ്യണം. ഒപ്പം ടിഡിഎസിലെ കൃത്യത ഉറപ്പാക്കാൻ ഫോം 26AS പതിവായി പരിശോധിക്കുന്നത് വഴി  നികുതിയിലെ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് ഉടനടി പരിഹരിക്കാം.

എൻപിഎസ് വഴി അധിക കിഴിവുകൾ പ്രയോജനപ്പെടുത്തുക: 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD പ്രകാരം എൻപിഎസിൽ നിക്ഷേപിച്ച് 50,000 രൂപ അധിക കിഴിവ് ക്ലെയിം ചെയ്യാൻ നികുതിദായകർക്ക് അവസരമുണ്ട്.

മൂലധന നേട്ടം: വീട് വിൽപനയിലൂടെ ദീർഘകാല മൂലധന നേട്ടം  ലഭിക്കുകയും അതേ സമയം തന്നെ അത് ഉപയോഗിച്ച് ഭാവിയിൽ ഒരു പുതിയ വീട് വാങ്ങാനോ നിർമ്മിക്കാനോ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആ തുക നിർദ്ദിഷ്ട ബാങ്കുകളിലോ ബോണ്ടുകളിലോ  നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ട  നികുതി ബാധ്യത കുറയ്ക്കാനാകും.

 ദീർഘകാല നിക്ഷേപം : ഉയർന്ന നികുതി നൽകുന്ന നികുതിദായകർക്ക്, മ്യൂച്വൽ ഫണ്ടുകൾ, ലിസ്‌റ്റഡ്/ലിസ്‌റ്റഡ് ചെയ്യാത്ത ഷെയറുകൾ,  തുടങ്ങിയ നിക്ഷേപങ്ങളിൽ ദീർഘകാല നിക്ഷേപം നടത്തുന്നത് കുറഞ്ഞ   മൂലധന നേട്ട നികുതി കാരണം  പ്രയോജനകരമായിരിക്കും.

tags
click me!