ഭക്ഷണവുമായി സ്വിഗ്ഗി ഇനി ട്രെയിൻ സീറ്റിലെത്തും; കരാറുമായി  ഇന്ത്യൻ റെയിൽവേ, ഓർഡർ ചെയ്യേണ്ടത് ഇങ്ങനെ

By Web Team  |  First Published Feb 23, 2024, 2:17 PM IST

ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഫുഡുമായി ഐആർസിടിസി കൈകോർക്കുന്നു.


ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർക്കുന്നു. ഐആർസിടിസിയുടെ ഈ തീരുമാനത്തിലൂടെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. കരാറനുസരിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യ ഘട്ടമെന്ന് നിലയ്ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി നാല് റെയിൽവേ സ്റ്റേഷനുകൾ  പോയിന്റ് ഓഫ് കൺസെപ്റ്റ് (പിഒസി) ആയി ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ നാല് സ്റ്റേഷനുകൾ. ഭക്ഷണ വിതരണ സൗകര്യം ഉടൻ ആരംഭിക്കും.
 
ഐആർസിടിസി  ഇ-കാറ്ററിംഗ് പോർട്ടൽ ഉപയോഗിച്ച് ഭക്ഷണം എങ്ങനെ ഓർഡർ ചെയ്യാം?

ആദ്യമായി യാത്രക്കാർ ഐആർസിടിസി  ഇ-കാറ്ററിംഗ് പോർട്ടലിൽ അവരുടെ പിഎൻആർ നൽകണം. തുടർന്ന് ഒരു ഔട്ട്ലെറ്റ് തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓർഡർ പൂർത്തിയാക്കുക, തുടർന്ന് ഓൺലൈനായി പണമടയ്ക്കുക അല്ലെങ്കിൽ ഡെലിവറി ഓർഡറിൽ പണം ഷെഡ്യൂൾ ചെയ്യുക. ഭക്ഷണം നിങ്ങളുടെ സീറ്റിൽ എത്തിക്കും.

ഏതാനും മാസങ്ങൾക്ക് മുമ്പ്, വിവിധ റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം  ചെയ്യുന്നതിനായി ഐആർസിടിസി ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയുമായി കരാറിലെത്തിയിരുന്നു.  ട്രെയിൻ യാത്രക്കാർക്ക് ന്യൂഡൽഹി, പ്രയാഗ്‌രാജ്, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ സൊമാറ്റോ സേവനങ്ങൾ ലഭിക്കും.

Latest Videos

പാർലമെന്റി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി  അടുത്തിടെ ലോക്‌സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ റെയിൽവേ കാറ്ററിംഗ് നയത്തിലെ അടിക്കടിയുള്ള മാറ്റങ്ങളും നിലവിലുള്ള നയം നടപ്പിലാക്കുന്നതിലെ നിരവധി പൊരുത്തക്കേടുകളും കാരണം, ഗുണനിലവാരം, ശുചിത്വം എന്നിവയിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.  2017ലെ കാറ്ററിംഗ് നയം നയത്തിൽ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു.പല ദീർഘദൂര ട്രെയിനുകളിലും പാൻട്രി ഇല്ലെന്നും വ്യക്തമായി. 

click me!